ബ്രിട്ടനിലെ മികച്ച ബ്രാന്‍ഡ് എന്ന ഖ്യാതി ഇനി ആപ്പിളിന് സ്വന്തം. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിനെ അട്ടിമറിച്ചാണ് ആപ്പിള്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കൂള്‍ ബ്രാന്‍ഡ് പോളിന്റെ ആനുവല്‍ സര്‍വ്വേയിലാണ് ആപ്പിള്‍ ആസ്റ്റണ്‍ മാര്‍ട്ടിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്. സര്‍വ്വേയില്‍ രണ്ടാം സ്ഥാനം യൂ ട്യൂബിനാണ്. 3000ത്തോളം വരുന്ന ബ്രിട്ടീഷ് കണ്‍സ്യൂമേഴ്‌സും 39 പേരടങ്ങുന്ന ഒരു വിദഗ്ദ്ധരുമാണ് 10000ത്തിലധികം വരുന്ന ബ്രാന്‍ഡുകളില്‍ നിന്ന് 1200 ബ്രാന്‍ഡുകളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നത്. പുതുമ, ഒറിജിനാലിറ്റി, സ്റ്റൈല്‍, ആധികാരികത, തുടങ്ങി വിവിധ കാര്യങ്ങള്‍ പരിഗണിച്ച ശേഷമാണ് ഒരു ബ്രാന്‍ഡിനെ ഷോട്ട്‌ലിസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഷോര്‍ട്ട്‌ലിസ്റ്റ് ജനങ്ങള്‍ക്ക് വോട്ടുചെയ്യാനായി വിട്ടുനല്‍കും. ഇതില്‍ നിന്നാണ് മികച്ച ബ്രാന്‍ഡിനെ കണ്ടെത്തുന്നത്. ട്വിറ്ററാണ് നാലാം സ്ഥാനത്ത്. ഗൂഗിള്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. ബിബിസി ഐ പ്ലെയര്‍, ഗ്ലാസ്റ്റണ്‍ബെറി ഫെസ്റ്റിവല്‍, വിര്‍ജിന്‍ അറ്റ്‌ലാന്റിക്, ബാംഗ് ആന്‍ഡ് ഓള്‍ഫ്‌സെന്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറായ ലിബര്‍ട്ടി എന്നിവ ആദ്യ പത്തില്‍ എത്തി. ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുളളതില്‍ പകുതിയും ടെക്‌നോളജിയും മീഡിയയുമായി ബന്ധപ്പെട്ട ബ്രാന്‍ഡുകളാണ്. ഇത് ഏകദേശം 45 ശതമാനത്തോളം വരും. ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ എത്തിയവരില്‍ ഏറ്റവും കൂടുതല്‍ ഉളളത് ഓണ്‍ലൈന്‍ ബ്രാന്‍ഡുകളാണ്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ ഇരുപത് സ്ഥാനക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ മുന്നേറ്റം നടത്തിയിട്ടുളളത് ട്വിറ്റര്‍, സ്‌കൈപ്പ്, നിക്കോണ്‍ എന്നിവരാണ്. യൂട്യൂബ് കഴിഞ്ഞ വര്‍ഷം എട്ടാം സ്ഥാനത്തായിരുന്നു. അതില്‍ നിന്നാണ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഫേസ്ബുക്ക് ആദ്യത്തെ ഇരുപതില്‍ പോലും എത്തിയിട്ടില്ല. ഫെരാരി, ചാനല്‍, വെസ്റ്റ് വുഡ്, അലക്‌സാണ്ടര്‍ മക് ക്വീന്‍ പോലുളള ലക്ഷ്വറി ബ്രാന്‍ഡുകളുടെ സ്ഥാനം ആദ്യ ഇരുപതില്‍ നിന്നും താഴേക്ക് പോയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല