ഓക്സ്ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ പൗലോസ് പാറേക്കര കോര്‍ എപ്പിസ്കോപ്പ നയിക്കുന്ന ഏകദിന ദമ്പതി ധ്യാനം ഒക്ടോബര്‍ 6ന് നടക്കും.
മാര്‍സ്റ്റണ്‍ റോഡിലുള്ള സെന്റ് മൈക്കിള്‍സ് ആന്റ് ഓള് ഏഞ്ചല്‍സ് ദേവാലയത്തില്‍ രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 11 മണി മുതല്‍ വൈകിട്ട് നാല് വരെ ദമ്പതി ധ്യാനവും നടത്തപ്പെടുന്നു. ഭാര്യാ ഭര്ത്താക്കന്മാര് ഒന്നിച്ചു ധ്യാനത്തില്‍ പങ്കാളികളായി കുടുംബബന്ധങ്ങള്‍ ഭദ്രമാക്കുന്നതിനു വേണ്ടിയുള്ള ധ്യാനമാണിത്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ എല്ലാ ദമ്പതികളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
താല്‍പ്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് www.jsocoxford.co.uk എന്ന വെബ്ബ്സൈറ്റിലോ അല്ലെങ്കില്‍ വികാരി ഗിവറുഗീസ് തണ്ടായത്ത് – 07961785688, ജിത്തു എബ്രഹാം – 07944107211, ജോജി സൈമണ്‍ – 07809246178 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല