ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ടില്‍ കടന്നു. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന വെസ്റ്റ് ഇന്‍ഡീസ്-അയര്‍ലണ്ട് മത്സരം മഴമൂലം ഉപേക്ഷിച്ചു.
പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് എന്ന നിലയിലെത്തിയപ്പോഴാണ് കനത്ത മഴ പെയ്തത്. കളി പുനരാരംഭിക്കാന്‍ കഴിയാത്തതിനാല്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ഇരു ടീമുകളും ഓരോ പോയിന്റ് നേടിയെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ടില്‍ കടക്കുകയായിരുന്നു. ആസ്‌ത്രേലിയ നേരത്തെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ എട്ടില്‍ സ്ഥാനം പിടിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി ക്രിസ് ഗെയ്ല്‍ രണ്ട് വിക്കറ്റ് നേടി. അയര്‍ലണ്ടിന്റെ ഒബ്രിയോണ്‍ 25 റണ്‍സ് നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല