ലണ്ടന്‍: ഗോള്‍ഡന്‍ ഗ്ലോബ് നഷ്ടമായത് പിന്നാലെ എ.ആര് റഹ്മാന് ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിംസ് ആന്റ് ടെലിവിഷന്‍ പുരസ്കാരവും നഷ്ടമായി. അലക്സാന്‍ട്രെ ഡെസ്പ്ലാന്റിനാണ് ഇത്തവണത്തെ ബാഫ്ത പുരസ്കാരം ലഭിച്ചത്.
ഡാനി ബോയില്‍ സംവിധാനം ചെയ്ത ’127 അവേഴ്സ്’ എന്ന ചിത്രത്തിലെ സംഗീതത്തിനാണ് റഹ്മാന് ബാഫ്ത നോമിനേഷന് ലഭിച്ചത്. ചിത്രത്തിലെ ഈഫ് ഐ റൈസ് എന്ന ഗാനമാണ് അവാര്‍ഡിന് പരിഗണിച്ചത്. ഇതേ ഗാനത്തിന് തന്നെ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനും റഹ്മാന് ലഭിച്ചിരുന്നു.
2009ല്‍ സ്ലം ഡോഗ് മില്ല്യനെയര് എന്ന ചിത്രത്തിലെ സംഗീതത്തിന് റഹ്മാന് ബാഫ്ത പുരസ്കാരം നേടിയിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല