കുഞ്ചാക്കോ ബോബനും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു.ചിത്രത്തിന് പേര് – ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’.
“നാല് സഹോദരന്മാരുടെ കഥയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. മുതിര്‍ന്ന മൂന്ന് സഹോദരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെയെല്ലാം തിക്തഫലം അനുഭവിക്കേണ്ടിവരുന്ന പാവം ഇളയ സഹോദരന്റെ കഥയാണിത്. ഏറ്റവും ഇളയ സഹോദരനായാണ് ഞാന്‍ അഭിനയിക്കുന്നത്. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല” – കുഞ്ചാക്കോ ബോബന് അറിയിച്ചു.
പൂര്‍ണമായും കുട്ടനാട്ടില്‍ ചിത്രീകരിക്കുന്ന ഒരു സിനിമയാണിത്. ഒരു ലാല്‍ ജോസ് ചിത്രം ആദ്യമായാണ് കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നത്. എം സിന്ധുരാജാണ് തിരക്കഥ രചിക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടിയും സിന്ധുരാജിന്റെ തിരക്കഥയായിരുന്നു.നേരത്തെ എല്‍സമ്മ എന്ന ആണ്‍കുട്ടിയും സ്പാനിഷ് മസാലയുമായിരുന്നു കുഞ്ചാക്കോ ബോബനും ലാല്‍ ജോസും ഒന്നിച്ച ചിത്രങ്ങള്‍…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല