പാകിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകന് ബിലാവല്‍ ഭൂട്ടോയും രാജ്യത്തെ വിദേശകാര്യമന്ത്രി ഹിനാ റബ്ബാനി ഖറും തമ്മില്‍ ഗാഢപ്രണയത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്. ഒരു ബംഗ്ലാദേശി ടാബ്ലോയിഡ് ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
തന്നെക്കാള്‍ 11 വയസ്സ് പ്രായക്കൂടുതലുള്ള ഹിനയോട് ബിലാവലിന് തീവ്രപ്രണയം ആണെന്നും ഇരുവരും ഒന്നിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് ടാബ്ലോയിഡ് പറയുന്നത്. ഒരുമിച്ച ശേഷം പാകിസ്ഥാന് വിട്ട് സ്വിറ്റ്സര്‍ലാന്‍ഡില്‍ ചേക്കേറാന്‍ ആണ് ഇവര്‍ ആഗ്രഹിക്കുന്നത്.
എന്നാല്‍ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹിനയെ ബിലാവല്‍ സ്വീകരിക്കുന്നതിനോട് സര്‍ദാരിക്ക് ഒട്ടും യോജിപ്പില്ല. അത്തരം ഒരു തീരുമാനം ബിലാവലിന്റെ രാഷ്ട്രീയഭാവിയില്‍ തന്നെ കരിനിഴല്‍ വീഴ്ത്തുമെന്നും, പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിക്ക് തന്നെ ഇത് ദോഷം ചെയ്യും എന്നുമാണ് സര്‍ദാരിയുടെ നിരീക്ഷണം.
ബിലാവല്‍ -ഹിന സമാഗമം നടക്കുന്നത് സര്‍ദാരിയുടെ വസതിയില്‍ വച്ചാണത്രേ. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ സര്‍ദാരി തന്നെ ഇവരെ കണ്ടിട്ടുണ്ടെന്നും ടാബ്ലോയിഡ് പറയുന്നു.
കോടീശ്വരനായ ബിസിനസ്സുകാരന് ഫിറോസ് ഗുല്‍സാറില്‍ നിന്ന് വിവാഹമോചനം നേടാന്‍ ഒരുങ്ങുകയാണ് ഹിന. രണ്ട് പെണ്മക്കളെയും അവരുടെ പിതാവിനൊപ്പം വിടാനാണ് ഇവരുടെ തീരുമാനം എന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല