ജിദ്ദ:സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സുമാര്‍ മരണമടഞ്ഞു. കോടഞ്ചേരി കണ്ണോത്ത് കുഴിക്കാട്ടില്‍ തോമസിന്റെ മകള്‍ പ്രദീപ (30), പത്തനംതിട്ട സ്വദേശി ജയശ്രീ എന്നിവരാണ് മരിച്ചത്. അല്‍ഈത്ത് ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരാണ് ഇരുവരും. ജിദ്ദയില്‍ നിന്ന് അല്‍ ഈത്തിലേക്ക് പോകുന്ന വഴി നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷാലോം ടി.വി ജീവനക്കാരനായ പ്രതീഷിന്റെ ഭാര്യയാണ് പ്രദീപ. അവധികഴിഞ്ഞ് ശനിയാഴ്ചയാണ് പ്രദീപ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോയത്. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല