മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ദശാബ്ദി ആഘോഷമായ ഡെക്കാഫെസ്റ്റ് ഒക്ടോബര്‍ 27 ശനിയാഴ്ച നടക്കും. ഈസ്റ്റ് ഡിഡിസ്ബറിയിലെ പാര്‍സ്വുഡ് ഹൈസ്‌കൂള്‍ ഹാളില്‍ വെകുന്നേരം 4.30 മുതലാണ് ഡെക്കാഫെസ്റ്റ് നടക്കുന്നത്. വിവിധ കലാപരിപാടികള്‍ക്ക് പുറമേ പ്രശസ്ത മജീഷ്യനായ സാമ്രാജിന്റെ മായാജാല പ്രകടനവും ദശാബ്ദി ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് പകരും.
മിറാസ്‌കോപ്പിക് ലൈറ്റ് എഫക്ടുകളോടെയും ഡ്രാമാസ്‌കോപിക് സ്റ്റേജ് സെറ്റിങ്ങുകളോടെയും നടക്കുന്ന ഷോയുടെ അവതരണം ഇംഗ്ലീഷിലായിരിക്കും. ഹാലോവീന്‍ ഡേയോട് അടുത്ത് നടക്കുന്ന മാജിക് വിസ്മയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു ഹൊറര്‍ വിരുന്നായിരിക്കും. മാജിക് ഷോ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നുളള കലാപ്രതിഭകള്‍ അണിനിരക്കുന്ന നൃത്തപരിപാടികളും അരങ്ങേറുമെന്ന് ആഘോഷകമ്മിറ്റി കണ്‍വീനര്‍ പോള്‍സണ്‍ തോട്ടപ്പള്ളി അറിയിച്ചു.
ജനോപകാരപ്രദമായ ഒട്ടേറെ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ മാഞ്ചസ്്റ്റര്‍ മലയാളി അസോസിയേഷന്‍ യുകെയിലെ പൊതുരംഗത്തും സജീവ സാന്നിധ്യമാണ്. മെഡിക്കല്‍ സെമിനാറുകള്‍. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഓള്‍ യുകെ ബാഡ്മിന്റ്ണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍ തുടങ്ങി നിരവധി കലാകായിക പരിപാടികളാണ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവശനപാസിനും താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം.
സാജു കാവുങ്ങ- 07850006328
പോള്‍സണ്‍ തോട്ടപ്പള്ളി- 07877687813
കെഡി ഷാജിമോന്‍– 07886526706
ജിന്റോ ജോസഫ്- 07868173401
ഹരീഷ് നായര്‍ 07846616068
റോയി മാത്യു- 07846424190
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല