ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പൂളില്‍ മലയാളം പഠന ക്ലാസ് നടക്കുന്നു. എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയുമാണ് മലയാളം ക്ലാസുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രസ്തുത ശനിയാഴ്ചകളില്‍ 3മണിമുതല്‍ ആറ് മണിവരെയാണ് ക്ലാസുകള്‍ നടക്കുന്നത്. ഫെബ്രുവരി 12ാം തീയ്യതി ശനിയാഴ്ച പുള്‍ സെന്റ് ക്ലമന്റ്സ് ഹാളില്‍ നടന്ന ആദ്യ ക്ലാസിന്റെ ഉദ്ഘാടനം അസോസിയേഷന് പ്രസിഡന്റ് ഷാജി തോമസ് നിര്‍വഹിച്ചു. ആദ്യ ക്ലാസിന് 22 കുട്ടികള്‍ പങ്കെടുത്തു. ക്ലാസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ എത്രുയം വേഗം ഈ പ്രോഗ്രാം കോഡിനേറ്ററും അസോസിയേഷന് എക്സിക്യുട്ടീവ് അംഗവുമായ സന്തോഷ് ജോസഫ് മായി (07723033596) ബന്ധപ്പെടണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിക്കുന്നു.
ക്ലാസ് നടക്കുന്ന സ്ഥലം
സെന്റ് ക്ലമന്്സ് ഹാള്‍
പൂള്
യുഗ്മ സൗത്ത് ഈസ്റ്റ്-വെസ്റ്റ് റീജിയണ്‍ സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെമിനാറിന് ആതിഥേയത്വം വഹിക്കുന്ന ഡോര്‍സെറ്റ് മലയാളി അസോസിയേഷന് ജനോപകാര പ്രതമായ പ്രവര്‍ത്തനങ്ങളിലൂടെ യു.കെ.യിലെ മലയാളികളുടെ ശ്രദ്ധാകേന്ദ്രമാവുകയാണ്. തങ്ങള്‍ ഏറ്റെടുത്ത കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ഒരു വന്‍ വിജയരാക്കുന്നതിനായി അസോസിയേഷന് ഭാരവാഹികള്‍ക്കൊപ്പം യുഗ്മ രീജിയണല്‍ കമ്മിറ്റി അംഗവും പോഗ്രാം ജനറല്‍ കണ്‍വീനറുമായി മനോജ് പിള്ളയും നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഈ സെമിനാറില്‍ പങ്കെടുക്കുന്നതിനായുള്ള നിരവധി അന്വേഷണങ്ങള്‍ ഈ റീജിയണു പുറത്തു നിന്നും വരുന്നുണ്ട് എന്ന് മനോജ് അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ അതത് അസോസിയേഷന് ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. യു.കെയിലെ ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് അറിയേണ്ട എല്ലാവിഷയങ്ങളെപ്പറ്റിയും അവബോധമുള്ള വിദഗ്ധര്‍ ആണ് ക്ലാസുകള്‍ നയിക്കുന്നത്.
യുക്മ സൗത്ത് ഈസ്റ്റ്-വെസ്റ്റ് റീജിയന് ടോള്‍വര്‍ത്തില്‍ നടത്തിയ കായികമേളയെക്കാളും, റെഡിംഗില്‍ നടന്ന കലാമേളയെക്കാളും ഒരു പടികൂടി ഭംഗിയായി ഈ സെമിനാര്‍ നടത്താനുള്ള തീവ്രശ്രമത്തിലാണ് യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണും, റീജിയണല്‍ ഓര്‍ഗനൈസര്‍ സാം തിരിവാതിലും കോര്‍ഡിനേറ്റര്‍ മൈക്കിള്‍ കാവ്യനും ഉള്‍പ്പെടുന്ന റീജിയണല്‍ കമ്മറ്റിക്കു ഡോര്‍സെറ്റ് മലയാളി അസോസിയേഷന് ഭാരവാഹികളും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 07960357679,0789863385,07870266597 എന്ന നമ്പരില്‍ ബന്ധപ്പെടുക
ടോമിച്ചന് കൊഴുവനാല്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല