1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടേയും കൊല്ലപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവലും പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയും തമ്മില്‍ കടുത്ത പ്രണയത്തിലാണന്ന് വാര്‍ത്തകള്‍. ഹിന ബിലാവലിനയച്ച പ്രണയലേഖനം ബംഗ്ലാദേശ് ടാബ്ലോയ്ഡായ വീക്ക്‌ലി ബ്ലിറ്റ്‌സ് പുറത്തുവിട്ടതോടെയാണ് രഹസ്യമാക്കി വച്ചിരുന്ന പ്രണയം പുറത്തറിഞ്ഞത്. ബിലാവലിനേക്കാള്‍ 11 വയസ്സിന് മൂത്തതാണ് ഹിന റബ്ബാനി. രണ്ട് മക്കളുള്ള ഹിനയുമായി സ്വിസ്റ്റര്‍ലാന്‍ഡിലേക്ക് ഒളിച്ചോടാന്‍ വരെ ബിലാവല്‍ പദ്ധതി തയ്യാറാക്കിയതായും വാര്‍ത്തയിലുണ്ട്. ഇതോടെ സ്വതവേ കലുഷിതമായ പാക് രാഷ്ട്രീയം വീണ്ടും പ്രതിസന്ധിയിലായി.

സംഭവം അറിഞ്ഞ ആസിഫ് അലി സര്‍ദാരി മകനെ വിളിച്ച് കാര്യമായി ഗുണദോഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ പിന്‍മാറില്ലെന്നാണ് ബിലാവലിന്റെ വാശി. മകന്റെ പ്രണയം തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുമെന്നും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ജനപിന്തുണ നഷ്ടമാക്കുമെന്നും സര്‍ദാരിക്ക് ഭയമുണ്ട്. ബിലാവലും ഹിനയും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും സംസാരമുണ്ട്.

ബിസിനസ്സുകാരനായ ഫിറോസ് ഗുല്‍സാറാണ് ഹിന റബ്ബാനിയുടെ ഭര്‍ത്താവ്. അന്യ, ദിന എന്നീ രണ്ടു പെണ്‍കുട്ടികളുടെ മാതാവ് കൂടിയാണ് ഹിന. ബിലാവലുമായുള്ള പ്രണയം മൂത്തതോടെ ഭര്‍ത്താവുമായുള്ള ബന്ധം പിരിയാന്‍ ഹിന തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിനയ്‌ക്കൊപ്പം മക്കളേയും ഏറ്റെടിക്കാന്‍ ബിലാവല്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് കഴിയാതെ വന്നാല്‍ മക്കളെ ഭര്‍ത്താവിന് വിട്ടുകൊടുത്ത ശേഷം ബിലാവലിനൊപ്പം പോകാന്‍ തയ്യാറാണെന്ന് ഹിനയും ബിലാവലിനെ അറിയിച്ചിട്ടുണ്ട്.

ബിലാവലിന്റെ ജന്മദിനത്തില്‍ ഹിന അയച്ച സ്വന്തം കൈപ്പടയിലുള്ള ആശംസാകുറിപ്പാണ് ബ്ലിറ്റ്‌സ് പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ ബന്ധം അനശ്വരമാണെന്നും എത്രയും പെട്ടന്ന് ഒന്നാകാന്‍ കഴിയുമെന്നുമാണ് ഹിന കുറിപ്പില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ അത് അത്രപെട്ടന്ന് സാധിക്കുമെന്ന് ഇരുവര്‍ക്കും ഉറപ്പുമില്ല. സര്‍ദാരിയുടെ എതിര്‍പ്പ് തന്നെ പ്രധാന കാരണം. ഇരുവരുടേയും പ്രണയവാര്‍ത്ത അറിഞ്ഞ സര്‍ദാരി ഫിറോസ് ഗുല്‍സാറിന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ ശ്രമിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.