പൊണ്ണത്തടി മൂലം അഞ്ചു വയസ്സുള്ള കുട്ടികള്‍ക്ക് പോലും അമിത രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഹൃദ്രോഗവും വരുന്നതായി പഠനം. പൊണ്ണത്തടിയുള്ള കുട്ടികള്‍ക്ക് ആരോഗ്യവാനായ ഒരു കുട്ടിയേക്കാള്‍ രക്തസമ്മര്‍ദ്ദം നാല്പത് ശതമാനം വരെ കൂടുതലായിരിക്കുമെന്നും കൊളസ്ട്രോളിന്റെ അളവ് ഒന്‍പതിരട്ടി വരെ അധികമായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. ഇത്തരം കുട്ടികളുടെ ആര്‍ട്ടറികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനാല്‍ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നതായും ഓക്സ്ഫോര്‍ഡിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള അന്‍പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. ആരോഗ്യമുള്ള കുട്ടികളെ അപേക്ഷിച്ച് പൊണ്ണത്തടിയന്മാരായ കുട്ടികളില്‍ ഹൃദയത്തിന് വലിപ്പകൂടുതലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. രക്തസമ്മര്‍ദ്ദവും കൊള്സ്ട്രോളും അധികമായ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ഹൃദയാഘാതം വന്ന് മരിക്കാനുള്ള സാധ്യത 40 ശതമാനം ആയിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. അഞ്ച് വയസ്സുള്ള കുട്ടികളില്‍ പത്തില്‍ ഒരാള്‍ വീതം പൊണ്ണത്തടിയന്മാരാണന്നും പതിനൊന്ന് വയസ്സാകുമ്പോഴേക്കും ഇത് അഞ്ചില്‍ ഒന്ന് എന്ന തോതിലേക്ക് ഉയരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ പൊണ്ണത്തടിയന്മാരായ എല്ലാ കുട്ടികളിലും ഇത്തരത്തില്‍ വലിപ്പമേറിയ ഹൃദയങ്ങള്‍ കാണപ്പെടുന്നില്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഹൃദയം വലിപ്പം വെയ്ക്കുന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ പരിശോധിച്ച് എല്ലാ പ്രായക്കാരിലും ഹൃദയത്തിന്റെ വലിപ്പവും കൊള്സട്രാളും രക്തസമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ട്. ഹൃദയത്തിന്റെ ഇടത്തെ വെന്ട്രിക്കിളിലാണ് ഇത് സംബന്ധിച്ച സൂചന ആദ്യമുണ്ടാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. ാധാരണ കുട്ടികളെ അപേക്ഷിച്ച് പൊണ്ണത്തടിയന്മാരായ കുട്ടികളില്‍ രക്ത സമ്മര്‍ദ്ദം കൂടുമെങ്കിലും പൊണ്ണത്തടിയുള്ള പെണ്‍കുട്ടികള്‍ക്ക് ഇത് വളരെ കൂടുതലായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല