1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

മക്കളെ സ്‌കൂളിലാക്കാനായി എത്തുന്ന ചില മാതാപിതാക്കള്‍ സ്‌കൂള്‍ ഗേറ്റിന് വെളിയില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്നതായി പരാതി. സംഭവം ശ്രദ്ധയില്‍ പെട്ട ഹെസ്മിസ്ട്രസ്സ് ഞെട്ടിപ്പോയതായും പരാതിയിലുണ്ട്. ലിവര്‍പൂളിലെ ഹൂട്ടനിലുള്ള ലോംഗ് വ്യൂ കമ്മ്യൂണിറ്റി സ്‌കൂളിലാണ് സംഭവം. കുട്ടികളെ സ്‌കൂളില്‍ വിടാനായി എത്തിയ ഒരു മാതാവാണ് സ്‌കൂളിലെ ഗ്രൗണ്ടില്‍ഒരു സംഘം ആളുകള്‍ കൂട്ടമായി നിന്ന് മയക്കുമരുന്ന് വാങ്ങുന്നതായി കണ്ടത്. ഇവര്‍ ഈ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണെന്ന് കരുതുന്നു.

ഒരു ചെറിയ വിഭാഗം രക്ഷിതാക്കളാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയതായി സ്‌കൂളിലെ ഹെഡ്ടീച്ചര്‍ അമാന്‍ഡ കാസി പറയുന്നു. സംഭവം തങ്ങളുടെ സ്‌കൂളിന്റെ റെപ്യൂട്ടേഷനെ ബാധിച്ചതായും കുട്ടികളുടെ കാര്യത്തില്‍ ആശങ്ക ഉള്ളതായും ഇവര്‍ എഴുതിയ തുറന്ന കത്തില്‍ പറയുന്നു. സ്‌കൂളിന് തൊട്ടടുത്ത് നടക്കുന്ന ഇത്തരം സംഭവങ്ങള്‍ കുട്ടികളുടെ ഭാവിയെ കുറിച്ച് ആശങ്ക ഉണര്‍ത്തുന്നതായും ഇവര്‍ പറഞ്ഞു. സംഭവമറിഞ്ഞ രക്ഷിതാക്കളും ആശങ്കയിലാണ്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച മെഴ്‌സിസൈഡ് പോലീസ് മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.