യുകെയിലെ ക്യാന്‍സര്‍ മരണനിരക്ക് 2030ഓടെ 17 ശതമാനമായി കുറയുമെന്ന് പുതിയ കണക്കുകള്‍. രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതും പുകവലിയിലുണ്ടായ കുറവുമാണ് അതിന് കാരണം. യുകെ ചാരിറ്റി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. ഒരു ലക്ഷം ക്യാന്‍സര്‍ രോഗികളില്‍ 170 പേര് പ്രതിവര്‍ഷം മരിക്കാറുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ 2030 ഓടുകൂടി ഇത് 142 ആയി കുറയും.
സ്ത്രീകളിലെ ക്യാന്‍സര്‍ മരണ നിരക്കിലായിരിക്കും ഏറ്റവും കുറവ് രേഖപ്പെടുത്തുക. പ്രത്യേകിച്ചും ഒവേറിയന്‍ ക്യാന്‍സര്‍ നിരക്കും സ്തനാര്‍ബുദ നിരക്കിലുമാണ് ഏറ്റവും കുറവ് രേഖപ്പെടുത്തു. സ്തനാര്‍ബുദ മരണനിരക്ക് 28 ശതമാനമായും ബോവല്‍ ക്യാന്‍സര്‍ മരണനിരക്ക് 23 ശതമാനമായും പ്രൊസ്റ്റേറ്റ് ക്യാന്‍സറിന്റെ മരണ നിരക്ക് 16 ശതമാനവും ആയി കുറയും. ഒവേറിയന്‍ ക്യാന്‍സര്‍ മൂലമുള്ള മരണം നിലവിലുള്ള നിരക്കിനേക്കാള്‍ 42.6 ശതമാനം കുറയുമെന്നും പഠനത്തില്‍ പറയുന്നു. നിലവില്‍ ക്യാന്‍സര്‍ രോഗികളായ 9.1 ശതമാനം സ്ത്രീകള്‍ മരിക്കുന്നുണ്ട്. 2030ഓടെ ഇത് 5.3 ശതമാനമായി കുറയും.
എന്നാല്‍ വായിലെ ക്യാന്‍സര്‍, കരളിലെ ക്യാന്‍സര്‍ എന്നിവ മൂലമുണ്ടാകുന്ന മരണത്തിന്റെ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാകും. ഓറല്‍ ക്യാന്‍സര്‍ ബാധിക്കുന്നവരിലെ മരണനിരക്ക് ഒരു ലക്ഷത്തില്‍ 2.9 ശതമാനം മുതല്‍ 3.5 ശതമാനം വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ലിവര്‍ ക്യാന്‍സര്‍ ബാധിച്ചുള്ള മരണനിരക്കില്‍ 39 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടാകുമെന്ന് കരുതുന്നത്. എന്നാല്‍ പ്രായക്കൂടുതലുള്ളവരില്‍ ക്യാന്‍സര്‍ മരണനിരക്ക് കുറയുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ചരിത്രത്തിലാദ്യമായാണ് ക്യാന്‍സര്‍ മരണനിരക്കുകള്‍ സംബന്ധിച്ച ഗവേഷണത്തില്‍ ഇത്രയും പോസീറ്റിവായ റിസല്‍ട്ടുകള്‍ ലഭിക്കുന്നതെന്ന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ഹര്‍പാല്‍ കുമാര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ക്യാന്‍സര്‍ ബാധിച്ച് ഉണ്ടാകുന്ന മരണം കുറയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാരകമായ ക്യാന്‍സര്‍ വകഭേദങ്ങള്‍ സംബന്ധിച്ച മരണങ്ങള് കുറയുന്നത് അത്ഭുതകരമാണെന്ന് ലണ്ടന്‍ ക്യൂന്മേരി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ പീറ്റര്‍ സാസിയേനി പറഞ്ഞു. ഗവേഷണഫലം ഒക്ടോബര്‍ 19ന് കാന്‍സര്‍ റിസര്‍ച്ച് യുകെയും ചാനല്‍ 4ഉം ചേര്‍ന്ന് പുറത്തുവിടും. ഇതോട് അനുബന്ധിച്ച് ക്യാമ്പെയ്നും സംഘടിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല