1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2011

ലണ്ടന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും കടുത്ത മാനസികസംഘര്‍ഷത്തിനും പീഡനത്തിനും ഇരയാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. അഞ്ചില്‍ ഒരു സെക്കന്‍ഡറി വിദ്യാര്‍ത്ഥിയും പീഡനം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് എന്‍.എസ്.പി.സി.സി പറയുന്നു.

യു.കെയിലുടനീളം ഏതാണ്ട് ഒരു മില്യണിലധികം കുട്ടികള്‍ ഇത്തരം ദുരവസ്ഥ നേരിടുന്നുണ്ട്. ബലാല്‍സംഗം, ശാരീരിക പീഡനം, മാനസിക പീഡനം, കുട്ടികള്‍ക്കെതിരേ കടുത്ത ഭാഷാപ്രയോഗം എന്നിവയെല്ലാം യു.കെയില്‍ അരങ്ങേറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇത്തരം അവസ്ഥയാണ് നേരിടേണ്ടവരുന്നതെന്ന് ഒരു ചാരിറ്റി സ്ഥാപനത്തിന്റെ സി.ഇ.ഒ ആന്‍ഡ്രൂ ഫഫ്ള ങ്കന്‍ പറയുന്നു. ശരിയായ രീതിയില്‍ ഇതിന് തടയാനായില്ലെങ്കില്‍ അവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണാകുമെന്ന് ആന്‍ഡ്രൂ മുന്നറിയിപ്പ് നല്‍കുന്നു.

ബാല്യകാലത്ത് കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭിച്ചില്ലെങ്കില്‍ അത് അവരുടെ ഭാവിയെ ബാധിക്കുമെന്നത് ഉറപ്പാണ്. റിപ്പോര്‍ട്ട വളരെ ഗൗരവമേറിയതാണെന്ന് കുട്ടികളുടെ വികസനത്തിനായുള്ള മന്ത്രി ടിം ലോട്ടന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.