ലണ്ടന്‍:യൂറോപ്യന്‍ യൂണിയനുപുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ സ്പോണ്സറിംഗ് ലൈസന്‍സ്(Tier 4 lic-ence) പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി. വിദേശവിദ്യാര്‍ഥികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ബോര്‍ഡര്‍ ഏജന്‍സിയുടെ തീരുമാനത്തിനെതിരേ സര്‍വകലാശാലകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനുള്ള വിശദീകരണത്തിലാണ് തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാട് ബോര്‍ഡര്‍ ഏജന്‍സി ആവര്‍ത്തിച്ചത്. അതേസമയം ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ്ണ എമിഗ്രേഷന്‍ പദവി ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക ആശ്വാസം പകരുന്നതാണ് നടപടി. പ്രശ്നത്തില്‍ ജുഡീഷ്യല്‍ റിവ്യുവിന് സര്‍വകലാശാലകള്‍ക്ക് അനുമതി നല്കിയ കോടതി ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ താല്‍ക്കാലിക ആശ്വാസം ലക്ഷ്യമിട്ടാണ് പൂര്‍ണ എമിഗ്രേഷന്‍ പദവി നിലനിര്‍ത്തിയത്.
കുടിയേറ്റക്കാര്‍ക്കെതിരേയുള്ള ഗവണ്മെന്റിന്റെ ശക്തമായ നടപടികളുടെ ഭാഗമായാണ് സ്റ്റുഡന്റ്സ് വിസ (ടിയര്‍ 4) യ്ക്കുള്ള പുതിയ മാറ്റങ്ങള്‍ പാര്‍ലമെന്റില്‍ അടുത്തിടെ അവതരിപ്പിച്ചത്. എന്നാല്‍ ഇതുവഴി വിദ്യാര്‍ഥികളുടെ എണ്ണം കുറയുമെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാലകള്‍ തീരുമാനത്തിനെതിരേ രംഗത്തുവരികയായിരുന്നു. ഹയര്‍ എഡ്യൂക്കേഷണല്‍ ഇന്സ്റ്റിറ്റിയുഷനുകളിലും (എച്ച്ഇഐ) സര്‍ക്കാര്‍ ഫണ്ട് നല്കുന്ന ഉന്നത വിദ്യാഭ്യാസ കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി മാത്രം ജോലി ചെയ്യാനുള്ള അനുമതി പരിമിതപ്പെടുത്തുക, എച്ച്ഇഐകളില്‍ പിജി കോഴ്സ് ചെയ്യുന്ന വിദ്യാര്‍ഥികളുടെ ഡിപ്പന്‍ഡന്റുമാര്‍ക്ക് 12 മാസത്തേക്ക് മാത്രമായി വിസ പരിമിതപ്പെടുത്തുക. ഗവണ്മെന്റ് സ്പോണ്സര് ചെയ്യുന്ന സ്റ്റുഡന്റ്സിന്റെ വിസ ആറു മാസത്തേക്ക് പരിമിതപ്പെടുത്തുക തുടങ്ങിയവയാണ് പുതിയ നിര്‍ദേശങ്ങളില്‍ പ്രധാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല