ജോബി ആന്റണി
വിയന്ന: കേരള കോണ്‍ഗ്രസ് ഓസ്ട്രിയന്‍ ഘടകത്തിന്റെ വിപുലികരണത്തിന്റെ ഭാഗമായി പത്ത് പേരടങ്ങുന്ന പുതിയ കോര്‍ കമ്മിറ്റിയ്ക്ക് രൂപം കൊടുത്തു. മുതിര്‍ന്നവരും യുവാക്കളും ഉള്‍പ്പെടുന്നതാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി. അംഗങ്ങളെ സോജ ചേലപ്പുറത്ത് യോഗത്തില്‍ പരിചയപ്പെടുത്തി.
പ്രസിഡന്റ് ജോസ് പനച്ചിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോര്‍ജ്ജ് പള്ളിക്കുന്നേല്‍ സ്വാഗതം പറഞ്ഞു. കേരളത്തിന്റെ പുതിയ പദ്ധതികളായ എമേര്‍ജിംഗ് കേരള, എയര്‍ കേരള, കൊച്ചി മെട്രോ തുടങ്ങിയ വിഷയങ്ങള്‍ പി ആര് ഓ ജോജിമോന് എറണാകേരില്‍ യോഗത്തില്‍ അവതരിപ്പിച്ചു. പദ്ധതികള്‍ക്ക് പാര്‍ട്ടി എല്ലാ ഭാവുകങ്ങളും നേര്‍ന്നു. പുതിയ പദ്ധതികളെല്ലാം പ്രവാസികള്‍ക്ക് പലവിധത്തിലും പ്രയോജനം ചെയ്യുമെന്ന് കമ്മിറ്റി ഏക സ്വരത്തില്‍ അഭിപ്രായപ്പെട്ടു.
മലയാളത്തിന്റെ അതുല്യ നടനായിരുന്ന തിലകന്റെ നിര്യാണത്തില്‍ യോഗം അനുശോചനം അറിയിച്ചു. അവിരാച്ചന് കരിപ്പയ്ക്കാട്ട്, ജോര്‍ജ്ജ് ഐക്കേരേട്ട് എന്നിവര്‍ തിലകനെ അനുസ്മരിച്ചു. വിയന്നയിലുള്ള ബെന്നി മാളിയേക്കലിന്റെ മാതാവിന്റെയും മാത്യു മരങ്ങാട്ടിലിന്റെ പിതാവിന്റെയും വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
ഓസ്ട്രിയയിലെ ക്നാനായ സമൂഹത്തിന്റെ പ്രസിഡന്റ് ജെയിംസ് കോയിതറ, ജോര്‍ജ്ജ് കക്കാട്ട്, നിക്സണ് നിലവൂര്‍ , റെജിമോന് കാരയ്ക്കാട്ട്, ബിബു കൂപ്ലിയ്ക്കാട്ട്, ജോസ് വടക്കേകൂറ്റ്, അലക്സ് വരിക്കംതൊട്ടിയില് , ജോജോ ഐക്കര, സണ്ണി മണിയന്‍ചിറ, അനീഷ് കോച്ചേരില്‍ എന്നിവരാണ് കോര്‍ കമ്മിറ്റിയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍നടപടിക്രമങ്ങളും കര്‍മ്മ പരിപാടികളും യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ പ്രവാസികളില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും നാട്ടിലെ രാഷ്ട്രിയ സാമൂഹ്യ സ്ഥിതിഗതികള്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും അപ്പപ്പോള്‍ അറിയിക്കുന്നതിനുവേണ്ടി ഒരു കമ്മ്യൂണികേഷന് സിസ്റ്റം നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഷാജി ചീരംവേലി നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല