ചലചിത്രനടന്‍ മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെ ആനക്കൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട് വിജിലന്‍സ് കോടതി വിശദീകരണം തേടി. അന്വേഷണം വൈകിപ്പിച്ചെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്.
കോട്ടയം ചെമ്പ് സ്വദേശി ബി. അനില്‍ കുമാറാണ് ഹര്‍ജിക്കാരന്‍. ആനക്കൊമ്പ് കണ്െടത്തി ഒരു വര്‍ഷത്തിനു ശേഷമാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയതെന്നും മന്ത്രിയെന്ന നിലയില്‍ അന്വേഷണം വൈകിപ്പിക്കാന്‍ ഗണേഷ് കുമാര്‍ ശ്രമിച്ചെന്നുമാണ് ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല