1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

കഠിനമായ വൃക്ക രോഗം മൂലം ദുരിതത്തിലായ ആഷ്ബി ജോണ്‍ എന്ന വിദ്യാര്‍ത്ഥിനിയെ സഹായിക്കണം എന്ന യുക്മയുടെ ആവശ്യത്തിന് മികച്ച പ്രതികരണമാണ് യു കെ യിലെ മലയാളികളില്‍ നിന്ന് ലഭിച്ചത്. യുക്മയില്‍ വിശ്വാസം അര്‍പ്പിച്ച് പല തുള്ളി പെരുവെള്ളം പോലെ തങ്ങളുടെ എളിയ സംഭാവനകള്‍ കൊണ്ടു ആഷ്ബി യുടെ കണ്ണീരൊപ്പാന്‍ കനിഞ്ഞ എല്ലാ സുമനസ്സുകള്‍ക്കും ആഷ്ബിയോടൊപ്പം യുക്മയുടെയും കൃതജ്ഞതയുടെ കൂപ്പുകൈ.
ആഷ്ബി നാട്ടിലെത്തി ചികിത്സാ കാര്യങ്ങള്‍ക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുന്നതായും അത്യാവശ്യ സമയത്ത് ആഷ്ബിക്ക് കൈത്താങ്ങായ മലയാളി സമൂഹത്തിനും യുക്മയ്ക്കും പ്രത്യേക നന്ദി അറിയിക്കുന്നതായും ആഷ്ബിയുടെ വീട്ടുകാര്‍ യുക്മ പ്രസിഡന്റ് വിജി കെ പി യോട് പറഞ്ഞു. മേലില്‍ ചികിത്സക്ക് ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതില്‍ ഏറെക്കുറെ തീരുമാനങ്ങള്‍ ആയിട്ടുണ്ട് എന്നും അതുകൊണ്ടു ആഷ്ബി ഫണ്ട് സമാഹരണം നീട്ടിക്കൊണ്ടു പോകേണ്ട ആവശ്യമില്ല എന്നും അവര്‍ അറിയിച്ചു. അതുകൊണ്ടു ഇനി ഈ ഫണ്ട് സമാഹരണം തുടര്‍ന്നു കൊണ്ടു പോകേണ്ട എന്ന് യുക്മ തീരുമാനിക്കുകയാണ്. ഈ ആവശ്യത്തിലേക്കായി അസോസിയേഷനുകള്‍ പിരിച്ചെടുത്ത തുക എത്രയും വേഗം ആഷ്ബി യുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു ഇതിനു വിരാമം ഇടണം എന്ന് യുക്മ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് വിജി കെ പിയും സെക്രട്ടറി ബാലസജീവ് കുമാറും അഭ്യര്‍ഥിച്ചു.

യുക്മയുടെ ഈ സംരംഭം വന്‍ വിജയമാക്കി കരുത്തു തെളിയിച്ച എല്ലാ യു കെ മലയാളികളോടും പ്രത്യേക നന്ദി അറിയിക്കുന്നതായും മേലില്‍ ഇത്തരം ആവശ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ യു കെ യിലെ മലയാളി സമൂഹത്തിന്റെ സംഘടന എന്ന നിലയില്‍ യുക്മയെ സമീപിക്കുവാന്‍ മടിക്കരുത് എന്നും അവര്‍ അറിയിച്ചു. ആവശ്യങ്ങള്‍ക്ക് യുക്മയുടെ സഹായം തേടുക എന്നത് യു കെ യിലെ മലയാളികളുടെ അവകാശമായി കരുതണം എന്നും യുക്മ പ്രസിഡന്റ് വിജി കെപിയും സെക്രട്ടറി ബാലസജീവ് കുമാറും അറയിച്ചു. യുക്മ യുടെ മുമ്പോട്ടുള്ള പ്രവര്‍ത്തന പരിപാടികളില്‍ എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.