രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യമുള്‍ക്കൊണ്ടും 1985 ലെ മെത്രാന്മാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ധ കമ്മിറ്റി തയ്യാറാക്കിയതും ജോണ്‍പോള്‍ രണ്ടാമന് മാര്‍പ്പാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി 1992 ല്‍ പ്രസിദ്ധീകരിച്ചതുമായ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ (CATCHISM OF CATHOLIC CHURCH) ന്റെ അടിസ്ഥാനത്തില്‍ വിഗനില്‍ ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ ബ്രദര്തോമസ് പോള്‍ നയിക്കുന്ന വളര്ച്ചാധ്യാനത്തിനും അദ്ഭുത രോഗശാന്തി ശുശ്രൂഷയ്ക്കുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സെപ്തംബര്‍ 29ഞായറാഴ്ച രാവിലെ 9മുതല്‍ വൈകിട്ട് 5വരെയും 30 ഞായറാഴ്ച രാവിലെ 11മണി മുതല്‍ വൈകിട്ട് 7മണിവരെയും ധ്യാനങ്ങളും നടക്കും. ഞായറാഴ്ച വൈകിട്ട് 5മുതല്‍ 7 വരെ അദ്ഭുതരോഗശാന്തി ശുശ്രൂഷയും നടത്തപ്പെടുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകമായിട്ടാണ് ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ദൈവീക രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ആഴമായ സ്വര്‍ഗീയ ജ്ഞാനത്താല്‍ നിറയപ്പെടുവാനും വരും തലമുറയ്ക്ക് ശക്തമായ വിശ്വാസം പകര്‍ന്ന് കൊടുക്കുവാനും ഈ ധ്യാനം ഒരു മുതല്‍കൂട്ടാവുമെന്ന കാര്യം തീര്‍ച്ച.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ബിനു- 07533179750, തങ്കച്ചന്- 07956069257, ഷിബു- 07530904446 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
ധ്യാനം നടക്കുന്ന പള്ളിയുടെ വിലാസം: SACRED HEART CHURCH, THROSTLENEST AVENUE, WIGAN, WN6 7AS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല