ഇന്ത്യയുടെ ആദ്യ ദേശരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്ര (84) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എ ബി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരേ സമയം ദേശരക്ഷാ ഉപദേഷ്ടാവ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ പദവികള്‍ ബ്രജേഷ് മിശ്ര വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ബ്രജേഷ് മിശ്രയെ പത്മശ്രീ ബഹുമതി നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദ്വാരകാപ്രസാദ് മിശ്രയുടെ മകനാണ് ബ്രജേഷ് മിശ്ര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല