ഇടയ്ക്കല്പം നിര്‍ഭാഗ്യമുണ്ടായെങ്കിലും അസിന് വീണ്ടും തെന്നിന്ത്യയില്‍ തരംഗമാവുകയാണ്. വിജയ് നായകനായ കാവലന്റെ വിജയമാണ് അസിനെ തെന്നിന്ത്യയില്‍ വീണ്ടും താരറാണിയാകാന്‍ സഹായിച്ചിരിക്കുന്നത്.
നയന്‍താരയെയും തൃഷയെയും പരിഗണിച്ച ഒരു തെലുങ്ക് ചിത്രത്തില്‍ ഒടുക്കം നായികയാവുന്നത് അസിനാണെന്നതാണ് പുതിയ വാര്‍ത്ത. തേജ ഒരുക്കുന്ന പുതിയ ചിത്രമായ സാവിത്രിയിലാണ് അസിന് നായികയാവുന്നത്. വെങ്കിടേഷാണ് ചിത്രത്തില്‍ നായകന്. ഇതു രണ്ടാം തവണയാണ് അസിന് വെങ്കിടേഷിന്റെ നായികയാവുന്നത്.
ബോളിവുഡില്‍ അമീര്‍ ഖാനോടൊപ്പം അഭിനയിച്ച ഗജിനി വലിയ ഹിറ്റായിരുന്നെങ്കിലും തുടര്‍ന്ന് പുറത്തിറങ്ങിയ സല്മാന് നായകനായ ലണ്ടന്‍ ഡ്രീംസ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല.
ഇതിനെത്തുടര്‍ന്ന് ബോളിവുഡില്‍ മറ്റ് വലിയ പ്രൊജക്ടുകളൊന്നും കിട്ടാതെ അസിന് വീണ്ടും തെന്നിന്ത്യയില്‍ ശ്രദ്ധയൂന്നുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ എല്ലായിടത്തുനിന്നും അസിന് വളരെ നല്ല സ്വീകരണമാണ് കിട്ടുന്നത്. ബോളിവുഡില്‍ അഭിഷേക് ബച്ചന് നായകനാകുന്ന ചിത്രത്തിലും, തമിഴില്‍ രജനീകാന്ത് നായകനാകുന്ന റാണയിലേയ്ക്കും അസിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല