ഐസിസിയുടെ പരസ്യ നിബന്ധനകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ താക്കീത് ചെയ്തു. ലോകകപ്പ് സ്പോണ്‍സര്‍മാരല്ലാത്ത കമ്പനികളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതാണ് ഐസിസിയെ ചൊടിപ്പിച്ചത്.
ലോകകപ്പ് സ്പോണ്‍സര്‍മാരല്ലാത്ത കമ്പനികളുടെ പരസ്യങ്ങളില്‍ കളിക്കാര്‍ പ്രത്യക്ഷപ്പെടരുതെന്ന് ഐസിസി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്നാണ് കത്തിലൂടെ ഐസിസി ധോണിയെ താക്കീത് ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് ധോണിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല