കാവ്യ മാധവനെ നായികയാക്കി കമല്‍ ഒരുക്കിയ ഗദ്ദാമയുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതി. കോഴിക്കോട് സ്വദേശിയായ സലീം കുരുക്കലകത്ത് എന്നയാളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് ഒരു മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച കഥയാണ് ഗദ്ദാമയുടേതെന്ന് ഇയാള്‍ പറയുന്നു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന കാലത്താണ് താന്‍ കഥയെഴുതിയത്. 2000 ഒക്ടോബര്‍ 20നാണ് ഇത് പ്രസിദ്ധീകരിച്ചത്.
സിനിമയുടെ ഷൂട്ടിങ് തുടങ്ങുമ്പോള്‍ തന്നെ ഇക്കാര്യം സംവിധായകന് കമലിനെ കത്തെഴുതി അറിയിച്ചിരുന്നു. എന്നാല്‍ കമല്‍ മറുപടി തന്നില്ല. ഇപ്പോള്‍ സിനിമ കണ്ടതിന് ശേഷമാണ് ഗദ്ദാമ എന്റെ കഥ മോഷ്ടിച്ചതാണെന്ന് വ്യക്തമായത്.
കെയു ഇഖ്ബാലാണ് ഗദ്ദാമയുടെ കഥ രചിച്ചിരിയ്ക്കുന്നതെന്ന് പോസ്റ്ററുകളിലും മറ്റിടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. താന്‍ ജീവിതത്തില്‍ നേരിട്ടുകണ്ട അനുഭവങ്ങളലില് നിന്നാണ് ഗദ്ദാമ ജീവനെടുത്തതെന്നും ഇഖ്ബാല്‍ അഭിമുഖങ്ങൡ പറഞ്ഞിരുന്നു. ഇഖ്ബാലിന്റെ കഥയില്‍ നിന്നും സംവിധായകനും കെ ഗിരീഷ് കുമാറും ചേര്‍ന്നാണ് ഗദ്ദാമയുടെ തിരക്കഥ ഒരുക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല