ലണ്ടന്‍: പെട്രോള്‍ വില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നുവെന്ന് സൂചന. ഏപ്രില്‍ ഒന്നിന് ഇന്ധനചുങ്കം നടപ്പിലാക്കുമെന്ന തീരുമാനവുമായി മുന്നോട്ടുപോയാല്‍ പെട്രോള്‍ വില ഗ്യാലന് 6.07 പൗണ്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ നികുതിവര്ധിപ്പിക്കുന്നത് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ ഇടയാക്കുമെന്ന് സമ്മര്ദ്ദഗ്രൂപ്പായ ഫെയര്‍ഫ്യുവല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ പെട്രോള്‍ ലിറ്ററിന് 128.6 പൗണ്ടും ഡീസലിന് 133.6 പൗണ്ടുമാണ് വില. അതിനിടെ ഉയരുന്ന ഇന്ധനവിലയെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനുവരിയിലെ റെക്കോര്‍ഡ് വിലയേക്കാളും 1.5 ശതമാനംവരെ അധികമാണ് ഇന്ധനവിലയിലുള്ളതെന്ന് എഡ്മണ്ട് കിംഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല