ചെന്നൈ: ഏകദിന പരമ്പരയിലെ അവസാന മത്സരവും ഇന്ത്യ സ്വന്തമാക്കി. ചെപ്പോക്കില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ കീവിസിനെ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് കേവലം 103 റണ്‍സില്‍ ഒതുങ്ങി. ഇതോടെ ന്യൂസീലന്‍ഡിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളും ഇന്ത്യ ജയിക്കുന്ന് ഇതു രണ്ടാം തവണയാണ്.
ന്യൂസീലന്‍ഡിനെതിരെ 104 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 21.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. റണ്ണൊന്നും എടുക്കും മുമ്പേ ഗംഭീറും രണ്ടു റണ്‍സുമായി കോഹ്ലിയും പുറത്തായെങ്കിലും യുവരാജും പാര്‍ഥിവ് പട്ടേലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. പട്ടേല്‍ 56 റണ്‍സോടെയും യുവരാജ് 42 റണ്‍സോടെയും പുറത്താവാതെ നിന്നു.
സ്കോര്‍ബോര്‍ഡ് തുറക്കും മുമ്പേ തുടങ്ങിയ വിക്കറ്റ് വീഴ്ചയെ പിടിച്ചുനിര്‍ത്താന്‍ ന്യൂസീലന്‍ഡിനായില്ല. റണ്ണൊന്നും എടുക്കും മുമ്പേ ഗുപ്തിലും 14 റണ്‍സെടുത്ത് മക്കല്ലവും 9 റണ്‍സെടുത്ത് ടെയ്ല്്റും 23 റണ്‍സെടുത്ത് ഹൌവും പുറത്തായി. സ്റ്റൈറിസ് 24 റണ്‍സെടുത്തപ്പോള്‍ ഇലിയോട്ടിന് റണ്ണൊന്നും എടുക്കാനായില്ല. വെട്ടോറി ഒന്‍പത് റണ്‍സാണെടുത്തത്. നാലുപേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. അശ്വിന് മൂന്നു വിക്കറ്റ് വീഴ്ത്തി. നെഹ്റക്കും യുവരാജിനും യൂസഫ് പഠാനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല