രണ്ടാം സന്നാഹ മത്സരത്തിലും തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിനുള്ള ഒരുക്കങ്ങള്‍ ഗംഭീരമാണക്കി. ന്യൂസിലാന്റിനെ 117 റണ്‍സിന് തകര്‍ത്താണ് ധോണിയും സംഘവും എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നത്.
ധോനിയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ (64 പന്തില്‍ 108) പിന്‍ബലത്തില്‍ ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടിയപ്പോള്‍ കിവികള്‍ക്ക് 43.1 ഓവറില്‍ 243 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
രണ്ട്വിക്കറ്റ് വീതം നേടിയ ഹര്‍ഭജന്‍സിങ്, യുവരാജ്, പിയൂഷ് ചൗള സ്?പിന് ബൗളിങ് കൂട്ടുകെട്ടാണ് ന്യൂസീലന്‍ഡ് ബാറ്റിങ്ങിനെ തളച്ചത്. മറ്റൊരു കളിയില്‍ ഇംഗ്ലണ്ട് കാനഡയെ 16 റണ്‍സിന് തോല്പിച്ചു. ഇംഗ്ലണ്ട് 49.4 ഓവറില്‍ 243, കാനഡ 46.1 ഓവറില്‍ 227.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല