ലണ്ടന്‍: ബ്രിട്ടനിലെ അഞ്ചിലൊരു ചെറുപ്പക്കാര്‍ക്കും എയ്ഡ്‌സിനെക്കുറിച്ചോ അതിന്റെ ദുരന്തഫലങ്ങളെക്കുറിച്ചോ വേണ്ടത്ര ബോധ്യമില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഡം ഇല്ലാതെയുള്ള ലൈംഗികബന്ധം എയ്ഡ്‌സ് പകരുന്നതിന് കാരണമാകുമെന്ന അടിസ്ഥാന ബോധ്യം പോലും പലര്‍ക്കുമില്ലെന്ന കാര്യമാണ് വ്യക്തമായിരിക്കുന്നത്.
സുരക്ഷിതമില്ലാത്ത സ്വവര്‍ഗ്ഗരതിയിലൂടെ എയ്ഡ്‌സ് പകരുമെന്ന കാര്യം പലര്‍ക്കും അറിയില്ല. കൂടാതെ സിറിഞ്ച്, സൂചി എന്നിവയുടെ ഉപയോഗം മൂലം രോഗം പകരുമെന്ന കാര്യവും 55 ശതമാനം ആളുകള്‍ക്കും അറിയില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.
ഉമിനീരിലൂടേയും ചുംബനത്തിലൂടേയും രോഗം പകരുമെന്നാണ് പല ചെറുപ്പക്കാരും ധരിച്ചുവെച്ചിരിക്കുന്നതും നാഷണല്‍ എയ്ഡ്‌സ് ട്രസ്റ്റ് നടത്തിയ സര്‍വ്വേയില്‍ സൂചിപ്പിക്കുന്നു.
2000 യുവാക്കളുടെ ഇടയിലാണ് സര്‍വ്വേ നടത്തിയത്. എയ്ഡ്‌സ് പകരാന്‍ സാധ്യതയുള്ള 11 മാര്‍ഗ്ഗങ്ങള്‍ സര്‍വ്വേയില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുകയായിരുന്നു. ഏതാണ്ട് 30 ശതമാനം ആളുകള്‍ക്ക് മത്രമേ ശരിയായ രീതിയില്‍ എയ്ഡ്‌സ് പകരുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞുള്ളൂ എന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല