1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2011

ലണ്ടന്‍: ബ്രിട്ടനിലെ വിവാഹമോചന നിരക്ക് ഇടിയുന്നതായി റിപ്പോര്‍ട്ട്. വിവാഹമോചന നിരക്ക് 37 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെന്നെ് ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നു.

200ല്‍ ഇംഗ്ലണ്ടിലും വേല്‍സിലുമായി രേഖപ്പെടുത്തിയ വിവാഹമോചനങ്ങളുടെ എണ്ണം 113,949 ആയി കുറഞ്ഞിട്ടുണ്ട്. 1974ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2003ല്‍ വിവാഹമോചനങ്ങളുടെ എണ്ണം 153 065 ആയിരുന്നു.

എന്നാല്‍ 20 വയസിനോടുത്ത് വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്കിടയിലാണ് ഏറ്റവും ഉയര്‍ന്ന വിവാഹമോചന നിരക്കുള്ളത് എന്നത് ആശങ്കയുളവാക്കുന്നുണ്ടെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് രേഖകള്‍ പറയുന്നു.

ബ്രിട്ടനില്‍ നിലനില്‍ക്കുന്ന സെലിബ്രിറ്റി കള്‍ച്ചറാണ് ഇതിന് മുഖ്യകാരണമെന്ന് ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുവദമ്പതികള്‍ക്കിടയിലുള്ള വിവാഹബന്ധങ്ങള്‍ ഏതാണ്ട് അഞ്ചുവര്‍ഷം വരെ മാത്രമേ നീണ്ടുനില്‍ക്കുന്നുള്ളൂ എന്നും രേഖകള്‍ സൂചിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.