ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മേയ് മാസത്തില്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കും. രാഞ്ജിയുടെ ക്ഷണപ്രകാരമാണ് ഒബാമ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്.
ഭാര്യ മിഷേലിനൊപ്പം മൂന്നുദിവസത്തെ സന്ദര്‍ശനമായിരിക്കും ഉണ്ടാവുക. ഫ്രാന്‍സില്‍ നടക്കുന്ന ജി-8 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരിക്കും സന്ദര്‍ശനം.
മേയ് 24 മുതല്‍ 26 വരെയായിരിക്കും സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കാന്‍ ഒബാമയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
2003 നവംബറില്‍ ജോര്‍ജ്ജ് ബുഷിന്റെ സന്ദര്‍ശനത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് നടത്തുന്ന ആദ്യ സന്ദര്‍ശനമായിരിക്കും ഇത്. 2009ലെ ജി-20 ചര്‍ച്ചയ്ക്കായി ഒബാമ ഇംഗ്ലണ്ടിലെത്തിയിരുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി ഒബാമ ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല