മാന്‍ചെസ്റ്റര്‍ :മാന്‍ചെസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ദമ്പതികള്‍ പാസ്പോര്‍ട്ട് പരസ്പരം മാറി, എന്നിട്ടും അതറിയാതെ അവര്‍ കൂളായി ഇ ഗേറ്റിലെ ഫേഷ്യല്‍ റികഗ്നിഷന്‍ സംവിധാനത്തില്‍ കൂടി കടന്നു പോയി. ഇക്കഴിഞ്ഞ എട്ടാം തിയതിയാണ് സംഭവം. ഏതായലും അടുത്ത് നിന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ സംഭവം ഉടന്‍തന്നെ മനസ്സിലാക്കി ദമ്പതികളെ തടഞ്ഞു.. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതു മനപൂര്‍വം സംഭവിച്ചതല്ലെന്നും ദാമ്പതികളുടെ പാസ്പോര്‍ട്ട് അബദ്ധവശാല്‍ മാറിപ്പോയതാനെന്നും ഇമിഗ്രേഷന്‍ സംബന്ധംമായ രേഖകള്‍ എല്ലാം കൃത്യമാനെന്നും മനസ്സിലാക്കി വിട്ടയച്ച .
ഇങ്ങനെയൊക്കെ നടന്നെങ്കിലും സുരക്ഷയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വൃ ത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഫേഷ്യല്‍ റികഗ്നിഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം അന്വേഷണം തീരുന്നതുവരെ നിര്‍ത്തിവച്ചു. ഇതിനുമുമ്പും ഇത്തരത്തിലുള്ള തെറ്റുകള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല