ലണ്ടന്‍: രാജ്യത്തെ മോര്‍ട്ട്‌ഗേജ് വിപണിയുടെ തുടക്കം മാന്ദ്യത്തോടെയെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ വായ്പാനിരക്ക് 13 ശതമാനമായി താഴ്ന്നിട്ടുണ്ടെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.
ഡിസംബറിലെ ശൈത്യമാണ് മോര്‍ട്ട്‌ഗേജ് മേഖലയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ആകെ 9.2 ബില്യണ്‍ ഡോളറിന്റെ തുക വിപണിയിലേക്ക് എത്തിയിട്ടുണ്ട്. ഡിസംബറില്‍ ഇത് 1.06 ബില്യണ്‍ പൗണ്ടായിരുന്നു.
നിലവിലെ സാമ്പത്തിക സ്ഥിതിയും ഭവനമാര്‍ക്കറ്റിനെക്കുറിച്ചുള്ള ആശങ്കകളുമാണ് മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ പ്രതിഫലിച്ചിരിക്കുന്നത്. അതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ നയത്തിന്റെ ഭാഗമായി മോര്‍ട്ടഗേജ് നിരക്കുകള്‍ ഉയരാന്‍ സാധ്യതയുണ്ട്.
എന്നാല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിച്ചാലും വായ്പാനിരക്കുകളില്‍ അത് പ്രതിഫലിച്ചേക്കില്ലെന്ന് സി.എം.എല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല