ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ക്രൈസ്തവ വിരുദ്ധ അക്രമണങ്ങളുടെ പശ്ചാത്തലങ്ങളെക്കുറിച്ചും ഉത്തരവാദികളെക്കുറിച്ചും അന്വേഷിക്കുവാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സോമശേഖര കമ്മീഷന് അക്രമികളുടെ നടപടികളെ സാധൂകരിക്കുകയും ക്രൈസ്തവ സഭയെ ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വിസി സെബാസ്റ്റ്യനും, ബാംഗ്ലൂര്‍ സീറോ മലബാര്‍ ലെയ്റ്റി കോര്‍ഡിനേറ്റര്‍ കെ പി ചാക്കപ്പനും സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്കുവാന് ഉത്തരവാദിത്വപ്പെട്ട ഭരണകൂടങ്ങളും, സര്‍ക്കാര്‍ സംവിധാനങ്ങളും, ഭാരതത്തിന്റെ മതേതര പ്രതിഛായക്കു നല്കുന്ന കടുത്ത തിരിച്ചടിയാണ് ഈ റിപ്പോര്‍ട്ട്. രണ്ടുവര്‍ഷങ്ങളിലായി കര്‍ണ്ണാടകയില്‍ 138 ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ അക്രമികളെക്കുറിച്ച് അന്വേഷിക്കാതെ ഉത്തരവാദിത്വം മുഴുവന്‍ ക്രൈസ്തവരുടെമേല്‍ കെട്ടിയേല്‍പ്പിക്കുന്നത് വിവേചനപരവും നീതിനിഷേധവുമാണ്.
പീഢിപ്പിക്കപ്പെട്ടവരോട് പിന്നെയും നിര്‍ദ്ദയമായി പെരുമാറുന്ന കമ്മീഷന് റിപ്പോര്ട്ടിന്മേല് പുനരന്വേഷണം വേണമെന്ന് അല്മായ കമ്മീഷന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ണ്ണാടകയിലെ ക്രൈസ്തവസമൂഹം ഒറ്റക്കെട്ടായി സോമശേഖര കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വ ി സി സെബാസ്റ്റ്യനും, ബാംഗ്ലൂര്‍ സീറോ മലബാര്‍ ലെയ്റ്റി കോര്‍ഡിനേറ്റര്‍ കെ പി ചാക്കപ്പനും പിന്തുണയേകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല