1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2011


തുടര്‍ച്ചയായ് 12 മണിക്കൂര്‍ വീഡിയോ ഗെയിം കളിച്ചത് മൂലം ഇരുപതുകാരന്‍ മരിച്ചു! ക്രിസ് സ്ട്ടനിഫോര്‍ത്ത് എന്ന യുവാവിന്റെ കളിയാണ് കാര്യമായത്, തുടര്‍ച്ചയായ് ഇരുപതു മണിക്കൂര്‍ എക്സ് ബോക്സില്‍ ഗെയിം കളിച്ചു കൊണ്ടിരുന്ന ഇയാളുടെ മസ്തിഷ്കത്തില്‍ രക്തം കട്ട പിടിക്കുകയും തന്മൂലം വെയ്ന്‍ ത്രോമ്പോസിസിനു ഇടയാകുകയും ചെയ്തതാണ് മരണ കാരണം.

മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇയാള്‍ക്ക് ഉണ്ടായിരുന്നില്ലത്രേ. മണിക്കൂറുകള്‍ നീണ്ട ഇയാളുടെ ഗെയിം കളിയാണ് മരണത്തിലേക്ക് നയിച്ചത്. മരണകാരണം ഒട്ടോപ്സി റിപ്പോര്‍ട്ടിലാണ് മനസിലായത് എന്നാല്‍ ക്രിസിന്റെ പിതാവ് പറയുന്നത് ഇങ്ങനെയാണ്: “ക്രിസ് ജീവിച്ചത് അവന്റെ എക്സ്ബോക്സിന്റെ ഒപ്പമാണ്, ചിലപ്പോള്‍ ഗെയിം കളിച്ചു തുടങ്ങിയാല്‍ നിര്‍ത്താന്‍ ഒരുപാട് വൈകും, പന്ത്രണ്ടു മണിക്കൂറിലേറെയൊക്കെ അവന്‍ ഗെയിം തുടര്‍ച്ചയായ് കളിക്കാറുണ്ട്.” എന്നാല്‍ താന്‍ ഇതിന്റെ പേരില്‍ എക്സ്ബോക്സിന്റെ നിര്‍മാതാക്കളെ കുറ്റപ്പെടുത്തില്ലെന്നും എന്നാല്‍ ഇക്കാര്യം മറ്റൊള്ളവരെ ബോധ്യപ്പെടുത്തണം എന്നും ക്രിസിന്റെ പിതാവ് പറഞ്ഞു.

എക്സ്ബോക്സ് കണ്‍സോള്‍ നിര്‍മാതാക്കളായ മൈക്രോസോഫ്റ്റ് ഈ ഗെയിം കളിക്കുന്നവര്‍ വ്യായാമത്തിനായ് ഇടവേളകള്‍ എടുക്കുകയും ഇടയ്ക്ക് മറ്റു കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുകയും വേണമെന്ന് അവരുടെ പ്രസ്താവനയില്‍ ശുപാര്‍ശ ചെയ്തു. എന്തായാലും മക്കളെ അധിക നേരം ഗെയിം കളിക്കാനൊന്നും രക്ഷിതാക്കള്‍ ഇനി അനുവദിക്കേണ്ട.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.