1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2012

പറയാന്‍ പോകുന്നത് ഒരു കഥയൊന്നുമല്ല. ഗൈഡാണ്. മദ്യവും നിങ്ങളുടെ ആരോഗ്യവും സംബന്ധിക്കുന്ന ഒരു ഗൈഡ്. നിങ്ങള്‍ നല്ല മദ്യപാനിയാണെങ്കില്‍ തീര്‍ച്ചയായിട്ടും അതിന്റെ ലക്ഷണങ്ങള്‍ നിങ്ങളുടെ മുഖത്തുനിന്നുതന്നെ വായിക്കാന്‍ സാധിക്കും. അതായത് നന്നായി മദ്യപിക്കുന്നവര്‍ക്ക് ഡിഹൈഡ്രേഷന്‍ പ്രശ്നമുണ്ടാകും. അതുകൊണ്ടുതന്നെ നിങ്ങളുടെ തൊലിയെല്ലാം ചുക്കിചുളുങ്ങി നാശമാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. നല്ല മദ്യപാനികളുടെ മുഖത്തുനോക്കിയാല്‍ കാര്യം മനസിലാകും. അവരുടെ മുഖത്ത് അത് എഴുതിവെച്ചിട്ടുണ്ടാകും.

മദ്യത്തിന്റെ ചെറിയ അളവുപോലും കാര്യങ്ങളെ അവതാളത്തിലാക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രാണരക്ഷയ്‌ക്കുള്ള പല വിറ്റമിന്‍സിനെ പലതിനേയും നഷ്ടപ്പെടുത്തുന്നതിന് മദ്യം കാരണമാക്കുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. രക്തത്തില്‍ പല വിറ്റമിന്‍സിനെയും മദ്യം കാര്യമായി ബാധിക്കുമെന്നും നിങ്ങളുടെ ശരീരത്തെ ജലാംശം നഷ്ടപ്പെടുത്തി തൊലിപ്പുറത്തെ അസുഖങ്ങള്‍ തുടങ്ങുന്നത് കാരണമാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കൂടാതെ മദ്യപിച്ചാലുടന്‍ നിങ്ങള്‍ക്ക് വിശക്കാന്‍ തുടങ്ങും. അത് രക്തത്തില്‍ മദ്യം നടത്തുന്ന തട്ടിപ്പാണ്. അതുമൂലം നിങ്ങള്‍ വാരിവലിച്ച് തിന്നുകയും പൊണ്ണത്തടിയന്മാര്‍ ആകുകയും ചെയ്യും.

ഒരു പെഗ്ഗടിച്ചാല്‍ നിങ്ങള്‍ കൂടുതല്‍ സംസാരപ്രിയനാകും. കൂടുതല്‍ രസമുള്ള ഒരു സാമൂഹിക ജീവിയായി മാറിയതായി നിങ്ങള്‍ക്ക് തോന്നും. അങ്ങനെ നിങ്ങളുടെ ബലഹീനത മുഴുവന്‍ നിങ്ങള്‍ പുറത്തെടുക്കും. നിങ്ങള്‍ എത്രമേല്‍ ബലഹീനനാണ് എന്ന വസ്തുത നിങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തും. മദ്യം നിങ്ങളുടെ രക്തത്തെ കൂടുതല്‍ ഉന്മാദിയാക്കും. അല്പംകൂടി മദ്യപിച്ചാല്‍പ്പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന തോന്നലുണ്ടാക്കും. നിങ്ങളുടെ തലയ്ക്ക് തീരെ കനമുണ്ടാകില്ല. തീരുമാനമെടുക്കുന്നതിന്റെ വേഗത വര്‍ദ്ധിക്കും. നിങ്ങളുടെ പോക്ക് കൂടുതല്‍ കൂടുതല്‍ അപകടത്തിലേക്കാകും.

നിങ്ങള്‍ അല്പംകൂടി, എന്നുവെച്ചാല്‍ മൂന്ന് ലാര്‍ജ് വൈനൊക്കെ കഴിച്ചശേഷം നാക്ക് കുഴയാന്‍ തുടങ്ങും. ശബ്ദം ഇഴയാന്‍ തുടങ്ങും. മൊത്തത്തില്‍ നിങ്ങള്‍ ഇഴയാന്‍ തുടങ്ങും. ഇതെല്ലാം രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളാണ് നിങ്ങളില്‍ സൃഷ്ടിക്കാന്‍ പോകുന്നത്. നന്നായി മദ്യപിച്ചിന്റെ പിറ്റേദിവസം ഉണ്ടാകുന്ന തലവേദനയും വയറിന്റെ പ്രശ്നങ്ങളും നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇതിനൊരു മറുപുറമുണ്ട്. അല്പസ്വല്പം മദ്യപിക്കുന്ന ആളുകള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്.

മദ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പുരുഷന്മാര്‍ ആഴ്ചയില്‍ ഇരുപത്തിയൊന്ന് യൂണിറ്റും സ്ത്രീകള്‍ ആഴ്ചയില്‍ പതിനാല് യൂണിറ്റും മദ്യം കഴിക്കുന്നത് ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടാക്കില്ലെന്നാണ്. ഒരു യൂണിറ്റ് എന്ന് പറഞ്ഞാല്‍ പത്തു മില്ലി ആണെന്ന് പ്രത്യേകം ഓര്‍മിക്കുക.സര്‍ക്കാര്‍തന്നെയാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.