ലക്ഷകണക്കിന് ആളുകള്‍ ഇപ്പോഴും ബില്‍ കൃത്യസമയത്ത് അടക്കാന്‍ കഴിയാതെ കഷ്ട്ടപ്പെടുന്നുണ്ട്. ഇതാ എല്ലാവര്ക്കും ആശ്വാസമായി സാന്‍ടന്‍ടെറിന്റെ പുതിയ സംവിധാനം. പുതിയ ഒരു അക്കൌണ്ട് തുടങ്ങുന്നതിലൂടെ ബില്ലുകളെല്ലാം ബാങ്ക് അടച്ചു കൊള്ളും. മാത്രവുമല്ല ഇതിലൂടെ അടക്കുന്ന ബില്ലുകള്‍ക്ക് ഇളവും ലഭിക്കുന്നുണ്ട്. വാട്ടര്‍ ബില്ലിന് 1 ശതമാനവും വൈദ്യുതി ബില്ലിന് 2 ശതമാനവും പാചകവാതക ബില്ലിന് 3 ശതമാനവും കിഴിവ് ലഭ്യമാണ്. 3000 പൌണ്ടിലും അധികമുള്ള കടത്തിന് 3 ശതമാനം വച്ചാണ് പലിശ ഈടാക്കുക. എന്തായാലും ഈ അക്കൌണ്ടിലൂടെ കാര്യങ്ങള്‍ പല കുടുംബങ്ങള്‍ക്കും എളുപ്പമാകും.
അക്കൌണ്ടിലൂടെ മാസം അഞ്ഞൂറ് പൌണ്ടെങ്കിലും വച്ച് ഇടപാടുകള്‍ നടത്തിയാല്‍ മാത്രമാണ് മേല്‍പ്പറഞ്ഞ ബെനിഫിറ്റിനു അര്‍ഹരാകുകയുള്ളൂ. മാത്രവുമല്ല കൃത്യമായി പണം അക്കൌണ്ടില്‍ ഉണ്ടായിരുന്നാല്‍ മാത്രമേ ഇളവുകള്‍ ലഭിക്കൂ. ബാങ്കിന്റെ പലിശ നിരക്ക് കുറവാണെന്നതും സാധാരണക്കാരെ ഈ സംവിധാനത്തോട് അടുപ്പിക്കും. സാധാരണ അധികപറ്റിന്മേല് ഇവര്‍ പ്രത്യേക പലിശ ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷെ ഇതിന്റെ അതിര്‍ത്തി ലംഘിച്ചാല്‍ ചെറിയ രീതിയില്‍ ഇവര്‍ പലിശ ഈടാക്കുന്നുണ്ട്.
സാന്ടന്ടെറിനു രാജ്യത്ത് ഏകദേശം ആയിരത്തോളം ശാഖകള്‍ ഉണ്ട്. എന്നിട്ടും രാജ്യത്തെ ഏറ്റവും മികച്ച നാല് ബാങ്കുകള്‍ എന്ന പേര് ഇപ്പോഴും സാന്ടന്ടെറിന് കിട്ടാക്കനിയാണ്. ഇത് മുന്പില് കണ്ടിട്ടാണ് അധികൃതര്‍ ഈയൊരു സേവനം പ്രദാനം ചെയ്യുന്നത്. യുസ്വിച്ച് എന്നൊരു സൈറ്റിലൂടെ ബ്രിട്ടീഷുകാര്‍ ലാഭിക്കുന്നത് വര്‍ഷം 72 പൌണ്ടാണ്. നല്ല രീതിയില്‍ സമ്പാദ്യം ഉള്ളവര്‍ക്ക് സാന്‍ടന്‍ടെറിന്റെ സേവനം ആവശ്യമാണ് എന്നില്ല. കാരണം അതെ രീതിയില്‍ തന്നെ സേവനങ്ങള്‍ നല്കുന്ന ഹാലിഫാക്സ് തുടങ്ങിയവര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.
സാന്ടന്ടെറില് അക്കൌണ്ട് മുന്‍പേ ഉള്ളവര്‍ക്കും ഈ സംവിധാനം ലഭ്യമാകും. മാസം അഞ്ഞൂറ് പൌണ്ട് അടക്കുകയാണെങ്കില്‍ മറ്റുള്ള ബാങ്കുകളെക്കാള്‍ മികച്ച സേവനമാണ് സാന്ടന്ടെര് നല്‍കുന്നത്. മറ്റുബാങ്കുകള്ക്കു അക്കൌണ്ട് തുടങ്ങുന്നതിനു തന്നെ 1500പൌണ്ട് ആവശ്യമാണ്. മാത്രവുമല്ല മാസം ആയിരം പൌണ്ടിന്റെ ഇടപാടെങ്കിലും നടത്തുകയും വേണം. ഇതൊക്കെ വച്ച് നോക്കുമ്പോള്‍ സാധാരണ ജനങ്ങളോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് സാന്‍ടന്‍ടെറിന്റെ സേവനം തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല