ഇംഗ്ളീഷ് ഡിഫന്‍സ് ലീഗിന്റെ (ഇ.ഡി.എല്‍) പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേര്‍ക്ക് ഏഷ്യന്‍ യുവാക്കളുടെ ആക്രമണം. കിഴക്കന്‍ ലണ്ടനിലെ ടവര്‍ ഹാംലറ്റ്സില് ഏഷ്യന്‍ വംശജര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു ആക്രമണം.
നാല്പ്പത്തിനാല് പേര് സഞ്ചരിച്ചിരുന്ന ബസിനെ യുവാക്കള്‍ കല്ലും കട്ടയും ട്രാഫിക് കോണുമായാണ് നേരിട്ടത്.
മൈലെം റോഡില്‍ വച്ചാണ് യുവാക്കള്‍ ബസിനെ വളഞ്ഞതും ആക്രമണം ആരംഭിച്ചതും. കഴിഞ്ഞ ശനിയാഴ്ച ഇ.ഡി.എല്‍ പ്രവര്‍ത്തകര്‍ കിഴക്കന്‍ ലണ്ടനിലെ അല്ഡ്ഗേറ്റില് ആക്രമണം നടത്തിയിരുന്നു. നൂറുകണക്കിന് പൊലീസുകാര്‍ എത്തിയാണ് ഇവരെ ഇവിടെ നിന്ന് ഒഴിപ്പിച്ചത്. അന്ന് ഇവരെ കയറ്റിക്കൊണ്ട് പോയ ബസിന് നേരെയും ആക്രമണം ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും മറ്റുമായി 16 പേര് ഇക്കൂട്ടത്തില്‍ നിന്ന് അറസ്റ്റിലാകുകയും ചെയ്തു. പ്രകോപനപരമായ നീക്കങ്ങള്‍ ഇ.ഡി.എല്‍ പ്രവര്‍ത്തകരെ കൊണ്ട് നടത്താനാണ് നേതാക്കളും ശ്രമിക്കുന്നത്. ഇ.ഡി.എല്‍ നേതാവ് സ്റ്റഫന് ടോണി ലെനന് തന്റെ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്ന് പ്രഖ്യാപിച്ച് നടത്തി പ്രസംഗം ഇതിന് ഉദാഹരണമാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.
ബ്രിട്ടനില്‍ കുറച്ചുകാലമായി നടക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആറ് സ്ഥലങ്ങളില്‍ മുപ്പത് ദിവസത്തേക്ക് പ്രകടനങ്ങള്‍ നിരോധിച്ചതിനെതിരെ പ്രകടനം നടത്താന്‍ ഉദ്ദേശിക്കുന്നതായും ഇ.ഡി.എല്‍ പ്രവര്‍ത്തകര്‍ സ്കോട്ലന്ഡ് യാര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ന്യൂഹാം, വാള്ട്ട്ഹാം ഫോറസ്റ്റ്, ഇസ്ലിംഗ്ടണ്‍, ഹാക്ക്നി, ലണ്ടന്‍ നഗരം എന്നിവിടങ്ങളിലാണ് പ്രകടനങ്ങള്‍ നിരോധിച്ചിരിക്കുന്നത്. എതിര് ചേരിയില്‍ നിന്ന് പ്രത്യാക്രമണം ഉടന്‍ ഉണ്ടാകുമെന്ന് പൊലീസും കണക്കു കൂട്ടിയിരുന്നെങ്കിലും ഇന്നലത്തെ ആക്രമണം അപ്രതീക്ഷിതമായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല