1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2011

ഒരു കുപ്പി ലൂക്കോസേഡും ഏതാനും മിഠായികളും മോഷ്ടിച്ച ഡോക്ടറുടെ മകളായ 17കാരിക്ക് എട്ടു മാസം തടവ്. വടക്കന്‍ ലണ്ടനിലെ പെക്കാമില്‍ തദ്ദേശിയര്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ക്കും മോഷണങ്ങള്‍ക്കുമിടെയായിരുന്നു പെണ്‍കുട്ടി മോഷണം നടത്തിയത്. മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതാണ് കുട്ടിയെ കുടുക്കിയത്. എന്നാല്‍ ഈ മോഷണം കൂടാതെ മറ്റൊരു കടയില്‍ നിന്ന് ടീ- ഷര്‍ട്ടുകളും സണ്‍ഗ്‌ളാസുകളും ഈ പെണ്‍കുട്ടി മോഷ്ടിച്ചിട്ടുണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ പെക്കാമില്‍ ആക്രമണം നടന്നപ്പോള്‍ അവിടെയെന്താണ് സംഭവിക്കുന്നതെന്നറിയാന്‍ മാത്രമാണ് താന്‍ അവിടെ പോയതെന്ന് പെണ്‍കുട്ടി അറിയിച്ചു. നിലത്ത് വീണു കിടന്നിരുന്ന കുപ്പിയും മിഠായിയുമാണ് താന്‍ എടുത്തതെന്നും ഇവര്‍ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനിലും പത്രങ്ങളിലും വന്നപ്പോള്‍ ഇവരുടെ ഒരു അയല്‍ക്കാരനാണ് പൊലീസിന് കുട്ടിയെക്കുറിച്ച് സൂചന നല്‍കിയത്.

പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി അവിടെ കുറ്റം സമ്മതിച്ചിരുന്നു. റെയ്‌ലെയ്‌നിലെ ബ്‌ളൂ ഇന്‍കില്‍ നടന്ന മോഷണത്തിനാണ് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കൈവശം കുറച്ചു വസ്ത്രങ്ങളുമുണ്ടായതായി സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ പഠനത്തില്‍ സമര്‍ത്ഥയായ കുട്ടി കടുത്ത ദൈവവിശ്വാസിയുമാണെന്ന് കോടതി വിലയിരുത്തി. എന്നാല്‍ ആക്രമണം കാണാന്‍ പോയ ആള്‍ ആക്രമണത്തില്‍ പങ്കാളിയാകുകയും ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചു.

മുമ്പ് ക്രിമനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലാത്തയാളാണ് ഈ പെണ്‍കുട്ടി. എല്ലാവരും സാധനങ്ങള്‍ എടുത്തതിനാല്‍ താനും എടുത്തു എന്നാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചത്. മനപ്പൂര്‍മല്ലാതെയാണ് കുട്ടി ഈ കുറ്റകൃത്യത്തില്‍ പങ്കാളിയായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ താന്‍ വസ്ത്രങ്ങളും മോഷ്ടിച്ചുവെന്ന വാദം പെണ്‍കുട്ടി നിരസിച്ചിട്ടുണ്ട്. മിഠായികള്‍ മാത്രമാണ് എടുത്തതെന്നും ഇപ്പോള്‍ അതില്‍ ഖേദിക്കുന്നെന്നും അവര്‍ കോടതിയെ അറിയിച്ചു.

ആക്രമണത്തില്‍ പങ്കാളിയായതിന് നാല് മാസവും സല്‍ഗുണ പരിശീലനവും മോഷണം നടത്തിയതിന് നാല് മാസവുമാണ് ശിക്ഷ. ഏതാനും നാളുകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് നഗരങ്ങളില്‍ നടന്ന ആക്രമണം ഏറ്റവുമധികം ബാധിച്ചത് പെക്കാമിനെയാണ്. ഇനിയും അവിടെ ക്രമസമാധാനം നിലവില്‍ വന്നിട്ടില്ല

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.