കുട്ടികളെ സൈബര്‍ പോണില്‍നിന്ന് രക്ഷിക്കുന്നല്ല പുതിയ നിയമമെന്ന് ഗൂഗിള്‍ മേധാവിയുടെ കുറ്റസമ്മതം. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്ന പ്രശ്നത്തിലാണ് ഗൂഗിളിന്റെ പ്രസ്താവന വന്നിരിക്കുന്നത്. സൈബര്‍ലോകം കുട്ടികളെ രതിവിപണിക്കായി ഉപയോഗിക്കുന്നുവെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കുട്ടികള്‍ ഇന്റര്‍നെറ്റില്‍നിന്ന് വ്യാപകമായ രതി കാണുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനെത്തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ അതൊന്നും കുട്ടികളെ സൈബര്‍ രതിയില്‍നിന്ന് ഒരുതരത്തിലും രക്ഷിക്കുന്നില്ലെന്ന് ഗൂഗിള്‍ മേധാവ് വ്യക്തമാക്കി.
കുട്ടികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള ഒരുപാട് വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഗൂഗിളില്‍ ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിനെ കൈകാര്യം രീതിയില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശങ്ങള്‍ പല രാജ്യങ്ങളും മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നാല്‍ അതിനെയൊന്നും പരിഗണിക്കാതെയാണ് ഗൂഗിള്‍ നിയമങ്ങള്‍ നടപ്പില്‍ വരുന്നത്. അതിനെത്തുടര്‍ന്ന് വലിയ വാദകോലാഹലങ്ങളാണ് ഉയരാന്‍ പോകുന്നത്.
കുട്ടികളെ സംരക്ഷിക്കുന്ന രീതിയില്‍ നിയമങ്ങള്‍ മാറ്റണമെന്ന നിര്‍ദ്ദേശം വീണ്ടും മുന്നോട്ട് വരുന്നുണ്ട്. ഓണ്‍ലൈന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ലോ എന്ന പുതിയ നിയമം താമസിയാതെ പ്രാവര്‍ത്തികമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല