1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2024

സ്വന്തം ലേഖകൻ: പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റിയ ഒരുതരം ലാബോറട്ടറിയാണ് ഇന്ത്യ എന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ പരാമര്‍ശം വിവാദമാവുന്നു. ലിങ്ക്ഡിന്‍ സഹസ്ഥാപകന്‍ റെയ്ഡ് ഹോഫ്മാന്റെ പോഡ് കാസ്റ്റിലാണ് അദ്ദേഹം ഈ വിവാദ പരാമര്‍ശം നടത്തിയത്. ബുദ്ധിമുട്ട് നേരിടുന്ന കാര്യങ്ങളുണ്ടാവാമെങ്കിലും ഇന്ത്യ ആരോഗ്യം, പോഷകം, വിദ്യാഭ്യാസം എന്നി രംഗങ്ങളെല്ലാം ഇന്ത്യ പുരോഗമിക്കുകയാണ്. സ്ഥിരതയുണ്ട്, 20 വര്‍ഷം കൊണ്ട്‌ ജനങ്ങള്‍ മികച്ച പുരോഗതി കൈവരിക്കും. കാര്യങ്ങള്‍ പരീക്ഷിച്ച് തെളിയിക്കാന്‍ പറ്റിയ ലാബറട്ടറിക്ക് സമാനമാണ് ഇന്ത്യ. മറ്റിടങ്ങളിലും നിങ്ങള്‍ക്ക് അതേ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.- ഇതായിരുന്നു പരാമര്‍ശം

അദ്ദേഹത്തിന്റെ ഈ ലബോറട്ടറി പരാമര്‍ശത്തെ 2009 ലെ സംഭവം ചേര്‍ത്ത് ബില്‍ ഗേറ്റ്‌സിനെയും അദ്ദേഹത്തിന്റെ ഫൗണ്ടേഷന്റെ ധാര്‍മ്മികതയും ചോദ്യം ചെയ്ത് പലരും രംഗത്തുവന്നു. എക്‌സില്‍ നിരവധി പേര്‍ അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ പോസ്റ്റുകള്‍ പങ്കുവെച്ചു. ഈ വിഷയത്തിന്റെ വെളിച്ചത്തില്‍ 2009ല്‍ ബില്‍ഗേറ്റ്‌സിന്റെ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഫണ്ട് ചെയ്തിരുന്ന PATH എന്‍ജിഒ ഫൗണ്ടേഷന്‍ ഇന്ത്യയില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയല്‍ പരീക്ഷണം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

2009ല്‍ PATH ഇന്ത്യയിലെ ICMR മായി സഹകരിച്ച് തെലുങ്കാനയിലെയും ഗുജറാത്തിലെയും 14000 ആദിവാസി സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ വാക്‌സിന്റെ ട്രയല്‍ പരീക്ഷണം നടത്തിയിരുന്നു. ട്രയല്‍ പരീക്ഷണത്തിന്റെ ആദ്യമാസങ്ങളില്‍ തന്നെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പാര്‍ശ്വ ഫലങ്ങളുണ്ടായി. ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ അന്വേഷണ റിപ്പോര്‍ട്ടില്‍ മരുന്നിന്റെ പാര്‍ശ്വഫലം പരാമര്‍ശിക്കപ്പെട്ടില്ല. മരുന്ന് മരണ കാരണമല്ലെന്ന്‌ PATH വാദിച്ചു.

അണുബാധയും ആത്മഹത്യയുമാണ് മരണകാരണമെന്നും വാക്‌സിന്‍ അല്ല കാരണമെന്നും ഈ സംഘടന വാദിച്ചു. അന്വേഷണത്തില്‍ നിരവധി വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. പരീക്ഷണത്തിന് വിധേയരായവര്‍ അവരറിയാതെയാണ് അതിന് വിധേയരായതെന്നും ഹോസ്റ്റല്‍ വാര്‍ഡനും മറ്റും സമ്മതപത്രം ഒപ്പിട്ട് നല്‍കുകയായിരുന്നുവെന്നുമാണ് പരാതികള്‍ വന്നത്‌

ബില്‍ ഗേറ്റ്‌സ് ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരത പോഡ്കാസ്റ്റില്‍ പറഞ്ഞതാകാമെന്ന്‌ ഒരാള്‍ പറയുന്നു. ഗേറ്റ്‌സിന്റെ ഫൗണ്ടേഷന്‍ ഇതു പോലെ ഏത്ര പരീക്ഷണങ്ങള്‍ ഇന്ത്യയിലും ആഫ്രിക്കയിലും നടത്തിയിട്ടുണ്ടാവുമെന്ന് ഈ പരാമര്‍ശം ഉറപ്പാക്കുന്നുവെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.