സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്കായി എ-ലെവൽ, ജിസിഎസ്ഇ ഗ്രേഡുകൾ നിർണ്ണയിക്കാൻ പരീക്ഷാ ബോർഡുകൾ സജ്ജമാക്കിയ ചോദ്യങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് അനുമതി. എന്നാൽ ഈ വേനൽക്കാലത്ത് “മിനി എക്സാമുകൾ“ ഒഴിവാക്കാനാണ് മുൻഗണനയെന്ന് സർക്കാർ വൃത്തങ്ങൾ അ റിയിച്ചു. അതിനാൽ പരീക്ഷാ ബോർഡുകൾ സജ്ജമാക്കിയ ചോദ്യങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ അവസാന തീരുമാനം അധ്യാപകർക്കായിരിക്കും.
കൊവിഡ് മഹാമാരി കാരണം ഈ വേനൽക്കാലത്ത് പരീക്ഷകൾ റദ്ദാക്കുമെന്ന് ഗാവിൻ വില്യംസൺ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള റോഡ് മാപ്പ് അനുസരിച്ച് മാർച്ച് 8 മുതൽ വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് മടങ്ങും. അടച്ചിടൽ മൂലം ക്ലാസുകൾ കുട്ടികളെ സഹായിക്കുന്നതിന് സമ്മർ സ്കൂൾ പദ്ധതി സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
സ്കൂൾ അധികൃതരും അധ്യാപക സംഘടനകളും സർക്കാർ പദ്ധതികൾ സ്വാഗതം ചെയ്തെങ്കിലും വ്യക്തമായ മാർഗ്ഗനിർദ്ദേശത്തിന്റെ അഭാവം മൂലം വളരെ ഉയർന്ന ഗ്രേഡുകൾ വിദ്യാർഥികൾക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വേനൽക്കാലത്ത് ഗ്രേഡുകൾ നിർണയിക്കാൻ ഉപയോഗിച്ച അൽഗോരിതം വൻ വിവാദമായതിനാൽ ഇത്തവണ ഉപയോഗിക്കില്ല. പകരം, ഇംഗ്ലണ്ടിലെ 1.2 ദശലക്ഷത്തിലധികം വിദ്യാർത്ഥികളെ വിലയിരുത്തി ഗ്രേഡ് നൽകാനുള്ള ചുമതല അധ്യാപകർക്ക് നൽകുകയാണ് സർക്കാർ ഇത്തവണ.
ഇങ്ങനെ നൽകുന്ന ഗ്രേഡുകൾക്ക് മുൻ കാലങ്ങളിലെ ഗ്രേഡുകൾ മാനദണ്ഡമാക്കരുതെന്നും സർക്കാർ മാർഗനിർദേശമുണ്ട്. മൂല്യനിർണ്ണയ ഗ്രേഡുകൾക്കെതിരെ സൗജന്യമായി അപ്പീൽ നൽകാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ) അറിയിച്ചു. സ്കൂളുകളും വിദ്യാർത്ഥികളും നൽകുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷാ ബോർഡുകൾ അപ്പീലിൽ വിധി പറയുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല