
സ്വന്തം ലേഖകൻ: മിൽട്ടൺ കീൻസിൽ മലയാളി വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ഏലിയാമ്മ ഇട്ടിയാണ് (69) മരിച്ചത്. നോർത്താംപ്റ്റണിൽ നഴ്സായി ജോലി നോക്കിയിരുന്ന ഏലിയാമ്മ റിട്ടയർമെന്റിനുശഷം മിൽട്ടൺ കീൻസിൽ മകൻ കെവിനൊപ്പമായിരുന്നു താമസം. നോർത്താംപ്റ്റൺ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് പള്ളി അംഗമായിരുന്നു. സംസ്കാരം പിന്നീട്.
അതിനിടെ നാട്ടില്‍ അവധിക്ക് വന്ന യുകെ മലയാളി യുവാവ് മരണമടഞ്ഞു. റോംഫോഡില്‍ താമസിച്ചിരുന്ന വയനാട്ടുകാരന്‍ ജോണ്‍സണ്‍ ഫ്രാന്‍സിസ്(33) ആണ് മരണപ്പെട്ടത്. മരണ കാരണം വ്യക്തമല്ല.
ജോണ്‍സണ്‍ മരിച്ച വിവരം അദ്ദേഹം താമസിച്ചിരുന്ന റോംഫോര്‍ഡിലെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ വഴിയാണ് അറിയാനായത്. ഇദ്ദേഹം റോംഫോര്‍ഡിലെ മോണിക്ക മിഷന്‍ പ്രയര്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു. ബുധനാഴ്ച മരണം നടന്ന് അധികം വൈകാതെ മരക്കാവ് സെന്റ് തോമസ് പള്ളിയില്‍ വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാര ശുശ്രൂഷകളും പൂര്‍ത്തിയായി.
ഭാര്യയും മൂന്നു മക്കളും ഉള്ള ജോണ്‍സണ്‍ ഐ ടി രംഗത്താണ് ജോലി ചെയ്തിരുന്നത്. സൂര്യയാണ് ഭാര്യ. ജോസ്, ജോണ്‍സ്, ജോഷ്വ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ജോമേഷ്, ജോബി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല