1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2011

നടന്‍ മമ്മൂട്ടി ഓടിച്ച കാറിനു പിന്നില്‍ സ്വകാര്യബസ്സിടിച്ചു. മമ്മൂട്ടിയ്ക്ക് പരുക്കുകളൊന്നുമില്ല, കാറിന് കേടുപാടുണ്ടായി. ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് സംഭവം. ആലപ്പുഴയില്‍ ഷൂട്ടിങിനുശേഷം കൊച്ചിയിലേക്ക് കാറില്‍ തനിയെ മടങ്ങുമ്പോഴായിരുന്നു അപകടം.

ദേശീയപാതയില്‍ അരൂര്‍ക്ഷേത്രം കവലയില്‍ സിഗ്‌നല്‍ കാത്തു കിടക്കുകയായിരുന്ന കാറിനുപിന്നിലാണ് സ്വകാര്യബസ് വന്നിടിച്ചത്. ക്ഷേത്രം കവലയിലെ ചുവപ്പ് സിഗ്‌നല്‍കണ്ട് കാര്‍ നിര്‍ത്തിയ ഉടനെ ബസ് പിന്നിലിടിക്കുകയായിരുന്നു. .

വണ്ടിയില്‍ ബസിടിച്ചതിനെത്തുടര്‍ന്ന് മമ്മൂട്ടി പുറത്തിറങ്ങി, ഇത് കണ്ട് ആരാധകര്‍ താരത്തെക്കാണാന്‍ തടിച്ചുകൂടി.ജനത്തിരക്ക് കാരണം വീണ്ടും കാറില്‍ക്കയറിയ മമ്മൂട്ടി അരൂര്‍ പോലീസ്‌സ്‌റ്റേഷനിലെത്തി കേസില്ലെന്ന് വ്യക്തമാക്കി അതേ കാറില്‍ത്തന്നെ കൊച്ചിയിലേയ്ക്ക് പോയി.

വിവരമറിഞ്ഞ് കൂടുതല്‍പേര്‍ താരത്തെക്കാണാന്‍ അപകടസ്ഥലത്തും സ്‌റ്റേഷനിലും എത്തിയെങ്കിലും അപ്പോഴേക്കും അദ്ദേഹം കൊച്ചിയിലേക്ക് പോയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.