സംഗീത സംവിധായകന് എ.ആര്.റഹ്മാന്റെ മകന് എ.ആര്.അമീന് വെള്ളിത്തിരയിലേക്ക്. എ.ആര്.റഹ്മാന് തന്നെ നിര്‍മിക്കുന്ന ഹിന്ദി ചിത്രത്തിലൂടെയായിരിക്കും പത്തു വയസുകാരനായ അമീന്റെ അരങ്ങേറ്റം. കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിലൂടെയായിരിക്കും അമീന് വെള്ളിത്തിരയിലെത്തുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ വര്‍ഷം അവസാനത്തോടെ നടത്തുമെന്ന് റഹ്മാന് തന്നെ വ്യക്തമാക്കി.
എ.ആര്.റഹ്മാന് മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മകന്റെയും വെള്ളിത്തിരയിലെത്തുന്നതെന്നും ശ്രദ്ധേയമാണ്. ബിജു മേനോനെയും ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ‘ചേട്ടായീസ്’ എന്ന ചിത്രത്തില്‍ എ.ആര് റഹ്മാന് ചെറുവേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരിടവേളക്കുശേഷം തമിഴില്‍ വീണ്ടും സജീവമാകുന്ന റഹ്മാന് രജനികാന്തിന്റെ കൊച്ചടിയാന്, മണിരത്നത്തിന്റെ കടല്‍, ശങ്കറിന്റെ ഐ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല