ലണ്ടന്‍: കുട്ടികള്‍ക്ക് മാതൃകയാകണം അദ്ധ്യാപകന്‍ എന്നാണല്ലോ ചൊല്ല്. ഈ അദ്ധ്യാപകനെ മാതൃകയാക്കാന്‍ ആരും വിദ്യാര്‍ത്ഥികളോട് പറയില്ല. കാരണം അത്രയ്ക്ക് നല്ലതാ സ്വഭാവം. മയക്കുമരുന്നിന് അടിമയാണ് ഇയാള്‍. സ്‌കൂള്‍ അധികൃതര്‍ ഇയാള്‍ക്കെതിരെ നടപടിയെടുത്തെങ്കിലും ഇയാള്‍ ജോലിക്ക് തിരിച്ചു കയറിയത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. അദ്ധ്യാപക ഡിസിപ്‌ളിനറി ബോഡിയാണ് ഇയാളെ ജോലിയില്‍ തിരിച്ചെടുക്കാന്‍ വിധിച്ചത്.
ഹൂ ഡേവീസ് എന്ന അദ്ധ്യാപകന് അനുകൂലമായാണ് നടപടിയുണ്ടായത്. ഇയാള്‍ ഒരു ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പത്ത് ഗ്രാം കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു. ഇത് സ്വന്തം ആവശ്യത്തിനുള്ളതാണെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ പീഡനക്കേസില്‍ നിന്നും ഒഴിവാക്കിയെങ്കിലും കൊക്കെയ്ന്‍ കൈവശം വച്ചുവെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് അഞ്ഞൂറ് പൗണ്ട് പിഴയടയ്ക്കാന്‍ ശിക്ഷ വിധിച്ചിരുന്നു. കുട്ടകള്‍ക്ക് അപകടകരമായി മാതൃകയാണ് ഇയാളെന്ന് ശിക്ഷ വിധിച്ച ജഡ്ജി പറഞ്ഞത്.
ഈ അദ്ധ്യാപകനെ ക്‌ളാസ് മുറിയില്‍ നിന്ന് ബഹിഷ്‌ക്കരിക്കണമന്നാണ് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് പാനല്‍ വ്യക്തമാക്കി.
എന്നാല്‍ ഇയാളെ രണ്ട് വര്‍ഷത്തേക്ക് നല്ലനടപ്പിനാണ് വിട്ടിരിക്കുന്നത്. ഇക്കാലയളവിലെ ഇയാളുടെ സ്വഭാവം പാനല്‍ സൂക്ഷ്മ നിരീക്ഷണം നടത്തും. അശ്‌ളീല സിനിമകളില്‍ അഭിനയിച്ച ബെന്‍ഡിക്ട് ഗാരറ്റ് എന്ന അദ്ധ്യാപകനെ പഠിപ്പിക്കുന്നതില്‍ നിന്നും വിലക്കിയതിന് തൊട്ടടുത്തയാഴ്ചയാണ് ഗുരുതരമായ തെറ്റായിട്ടു കൂടി ഡേവീസിന് ചെറിയ ശിക്ഷ നല്‍കിയത്.
തന്റെ ജോലി സമയത്തല്ല ഡേവിസില്‍ നിന്ന് കൊക്കെയ്ന്‍ പിടിച്ചെടുത്തതെന്ന ആനുകൂല്യമാണ് ഇയാള്‍ക്ക് ലഭിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഡേവിസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല