പൈലറ്റ് ബോധരഹിതനായതിനെത്തുടര്‍ന്ന് ആകാശത്തു മണിക്കൂറുകളോളം വട്ടമിട്ടു പറന്ന ചെറുവിമാനം ഒടുവില്‍ മെക്സിക്കോ ഉള്‍ക്കടലില്‍ തകര്‍ന്നുവീണു. കുറച്ചു നേരം വെള്ളത്തില്‍ പൊങ്ങിക്കിടന്ന ശേഷം പൈലറ്റുമായി മുങ്ങിപ്പോവുകയും ചെയ്തു.
സ്ത്രീരോഗവിദഗ്ധനും കോസ്മറ്റിക് സര്‍ജനുമായ ഡോ. പീറ്റര്‍ ഹെര്‍ത്സാക് പറത്തിയ ഇരട്ട എന്‍ജിനുള്ള സെസ്ന വിമാനം ഫ്ലോറിഡയിലെ ടാംപയില്‍നിന്ന് 193 കിലോമീറ്റര്‍ അകലെയാണ് വീണത്. ലൂയിസിയാനയിലെ സ്ലൈഡെലില്‍നിന്ന് പുറപ്പെട്ട വിമാനം ഫ്ലോറിഡയിലെ സരസോട്ടയിലേക്കു പോവുകയായിരുന്നു.
ഉള്‍ക്കടലിന് 20,000 അടി മുകളില്‍ വട്ടം ചുറ്റുന്നതു കണ്ട് രണ്ടു യുഎസ് യുദ്ധവിമാനങ്ങള്‍ പിന്തുടര്‍ന്നു. സന്ദേശങ്ങള്‍ക്ക് പൈലറ്റില്‍നിന്നു മറുപടി ലഭിച്ചില്ല. വിമാനം വെടിവച്ചിട്ടതാണോ എന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല