സ്വന്തം ലേഖകന്‍: ബാങ്ക് അക്കൗണ്ട് ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി 2018 മാര്‍ച്ച് 31 വരെ നീട്ടി. പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാന്‍ ആറുമാസം വരെ സമയം നല്‍കിയിട്ടുണ്ട്. അല്ലാത്തവ പ്രവര്‍ത്തനരഹിതമാകും. വിവിധ സാമൂഹിക പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കാനിരിക്കെയാണു കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.
കേന്ദ്രധനകാര്യമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണു തീയതി നീട്ടിയത് വ്യക്തമാക്കിയത്. എന്നാല്‍ പുതുക്കിയ അവസാന തീയതി ഏതെന്നു വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നില്ല. പിന്നാലെയിറക്കിയ പത്രക്കുറിപ്പിലാണു മാര്‍ച്ച് 31 അവസാന തീയതിയായി അറിയിച്ചത്. ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍ അല്ലെങ്കില്‍ ഫോറം 60 എന്നിവ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ദിവസം നല്‍കണമെന്നുമാത്രമാണു വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്.
പാന്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഈ വര്‍ഷം ഡിസംബര്‍ 31 എന്നാണു കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞയാഴ്ച പാന്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആയി നീട്ടിനല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല