സ്വന്തം ലേഖകന്‍: ‘മിത്രോം’, ‘ഗോരക്ഷക്’ എന്നീ വാക്കുകളെ കടത്തിവെട്ടി ‘ആധാര്‍’ 2017 ലെ ഹിന്ദി വാക്കായി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി തെരഞ്ഞെടുത്തു. ആധാര്‍ കാര്‍ഡിന്റെ പേരില്‍ വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ വാക്ക് എന്ന നിലയില്‍ ഈ ‘ആധാറി’ന് ലഭിച്ച ജനപ്രിയതയാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേയ്ക്കുള്ള വഴിതുറന്നത്. ജയ്പൂരില്‍ നടക്കുന്ന സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ‘ആധാര്‍’ എന്ന വാക്കിനെ തിരഞ്ഞെടുത്തുകൊണ്ട് പ്രഖ്യാപനമുണ്ടായത്.
ആധാറിനെ കൂടാതെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഉപയോഗിക്കാറുള്ള ‘മിത്രോം’, നോട്ട് നിരോധനത്തോടനുബന്ധിച്ച് സര്‍വ്വ സാധാരണമായിത്തീര്‍ന്ന ‘നോട്ട് ബന്ദി’, പശുവിന്റെ പേരില്‍ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചാരം നേടിയ ‘ഗോ രക്ഷക്’ തുടങ്ങിയ വാക്കുകളും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും വാക്ക് തിരഞ്ഞെടുക്കുന്നതിനായി നടന്ന വിപുലമായ ചര്‍ച്ചയ്‌ക്കൊടുവില്‍ ആധാറിനെ തിരഞ്ഞെടുക്കുകയായിരുന്നെന്ന് സമിതിയില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സൗരഭ് ദ്വിവേദി വ്യക്തമാക്കി.
വാക്കുകളുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചയാണ് നടന്നത്. ‘സ്ലീപ്പവസ്ഥ’, ‘മൗകട്ടേറിയന്‍’ തുടങ്ങി ഹിന്ദിഇംഗ്ലീഷ് സംയുക്തങ്ങളായ വാക്കുകള്‍ പ്രയോഗത്തില്‍ വരേണ്ടത് ആവശ്യമാണെന്ന് എഴുത്തുകാരനായ പങ്കജ് ദുബേ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഭാഷയില്‍ വാക്കുകളുടെ പ്രയോഗങ്ങള്‍ കൃത്യതയുള്ളതായിരിക്കണമെന്ന് എഴുത്തുകാരി ചിത്ര മുദ്ഗല്‍ അടക്കമുള്ളവര്‍ വാദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല