1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2021

സ്വന്തം ലേഖകൻ: ആധാർ ഉപയോഗിച്ചുള്ള നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകാൻ നിയമം. നിയമലംഘനങ്ങളിൽ നടപടിയെടുക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് (യുഐഡിഎഐ) അധികാരം നൽകുന്ന ചട്ടം വിജ്ഞാപനം ചെയ്തു. ലംഘനങ്ങൾക്ക് ഒരു കോടി രൂപ വരെ പിഴയും തടവും ലഭിക്കാം.

മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ ചോർത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവും 10,000 രൂപ പിഴയും ചുമത്തുന്നതാണ് നിയമം. ഇത്തരം കേസുകളിൽ തീപ്പുകൽപ്പിക്കുന്നതിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ലംഘനങ്ങളിൽ നടപടിയെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്രസർക്കാരിലെ ജോയിൻറ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെയാണ് നിയമിക്കേണ്ടത്.

പരാതി പരിഹാര ഉദ്യോഗസ്ഥന് പത്ത് വർഷത്തെയെങ്കിലും സർവീസ് വേണം. നിയമം, മാനേജ്‌മെൻറ്, ഐടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്നു വർഷത്തെ വിദഗ്ധ പരിചയമുണ്ടായിരിക്കണം. പിഴ അടയ്‌ക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാനും നിർദ്ദേശിക്കാം. പിഴയായി ചുമത്തുന്ന തുക യുഐഡിഎഐ ഫണ്ടിലേക്കാണ് അടയ്‌ക്കേണ്ടത്.

നടപടിക്ക് മുൻപ് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ആരോപണവിധേയർക്ക് വിശദീകരണം നൽകാൻ അവസരം നൽകുകയും വേണം. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതും കുറ്റകരമാണ്. 2019ൽ പാർലമെൻറ് പാസാക്കിയ ആധാർ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങൾ ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.