സ്വന്തം ലേഖകന്‍: ജാര്‍ഖണ്ഡില്‍ പതിനാലു ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, വ്യക്തിപരമായ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍. ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വിവാദത്തിന്റെ ചൂടാറും മുമ്പാണ് 14 ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
ജാര്‍ഖണ്ഡില്‍ 16 ലക്ഷത്തോളം പെന്‍ഷന്‍കാരാണുള്ളത്. ഇതില്‍ ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിച്ചിരുന്ന 14 ലക്ഷത്തോളം പേരുടെ വിവരങ്ങളാണു വെബ്‌സൈറ്റില്‍ എത്തിയത്. പേര്, വിലാസം, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ എന്നിവയെല്ലാം പരസ്യമായി. സംഭവം വിവാദമായ ഉടന്‍ വെബ്‌സൈറ്റ് അടച്ചുപൂട്ടിയ അധികൃതര്‍ വിവരങ്ങള്‍ എങ്ങനെയാണു ചോര്‍ന്നതെന്ന കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
ധോണിയുടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ സ്വകാര്യ ഏജന്‍സിയെ 10 വര്‍ഷത്തേക്കു യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ) കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു. പൗരന്‍മാരെ ആധാറില്‍ ചേര്‍ക്കാന്‍ നിയുക്തമായ വില്ലേജ് ലവല്‍ ഓണ്‍ട്രപ്രണര്‍ (വിഎല്‍ഇ) എന്ന സ്വകാര്യ ഏജന്‍സിയാണു ധോണിയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല