സ്വന്തം ലേഖകൻ: ഷാജിപാപ്പനും, ഷമീറും, ഡ്യൂഡും, സാത്താന്‍ സേവ്യറും, ക്യാപ്റ്റന്‍ ക്ലീറ്റസും കേരളത്തില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല. ആട് 2 ന്റെ വന്‍ വിജയവും അതാണ് കാണിച്ചുതരുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഒരു വിവരവും പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ആട് 3 ഷൂട്ടിംഗും റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബുവും ജയസുര്യയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും.
അതും ആട് ബിരിയാണി വെച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രഖ്യാപിച്ചത്. അടുത്ത ഏപ്രില്‍ മെയ് മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും. ഫ്രൈഡെ ഫിലിംസിന്റെ തന്നെ ചിത്രമായ തൃശ്ശൂര്‍ പൂരത്തിന്റെ ചിത്രീകരണം അവസാനിക്കുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിയ്യതി പ്രഖ്യാപിച്ചത്. നേരത്തെ ആട് 2 ന്റെ വിജയാഘോഷവേളയില്‍ ആയിരുന്നു ആട് 3 പ്രഖ്യാപിച്ചത്.
മുഴുനീള കോമഡി ചിത്രമായിരുന്ന ”ആട് ഒരു ഭീകരജീവിയാണ്” 2015 ഫെബ്രുവരി ആറിനാണ് ആദ്യം തിയേറ്ററുകളിലെത്തിയത്. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം പക്ഷേ തിയേറ്ററുകളില്‍ പരാജയപ്പെട്ടു.
എന്നാല്‍ ഡി.വി.ഡി റിലീസ് ചെയ്തതോടെയാണ് ചിത്രവും ജയസൂര്യയുടെ ഷാജി പാപ്പാനും സൂപ്പര്‍ ഹിറ്റായി മാറി. ട്രോളുകളിലൂടെയും മറ്റും സമൂഹമാധ്യമങ്ങളില്‍ ചിത്രം സജീവമായി നിറഞ്ഞു നിന്നു. ആരാധകരുടെ തുടര്‍ച്ചയായ ആവശ്യത്തെ തുടര്‍ന്ന് ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ”ആട് 2” കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22-ന് തിയേറ്ററുകളിലെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല